മണ്ഡല പുനർനിർണയ-വനിതാ സംവരണ ബില്ലുകളിൽ കേന്ദ്ര സർക്കാരിന് പിന്തുണയേറുന്നു; ആശങ്കയിൽ പ്രതിപക്ഷം

കേന്ദ്രത്തിൻ്റേത് ജനാധിപത്യം തകർക്കാനുള്ള നീക്കമാണെന്ന് ഇൻഡ്യാ സഖ്യ യോഗത്തിന് ശേഷം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിമർശിച്ചു
മണ്ഡല പുനർനിർണയ-വനിതാ സംവരണ ബില്ലുകളിൽ കേന്ദ്ര സർക്കാരിന് പിന്തുണയേറുന്നു; ആശങ്കയിൽ പ്രതിപക്ഷം
Published on: 
Updated on: 

ഡൽഹി: മണ്ഡല പുനർനിർണയ-വനിതാ സംവരണ ബില്ലുകളിൽ കേന്ദ്ര സർക്കാരിന് പിന്തുണയേറുന്നു. ഡിഎംകെയും ബിആർഎസും ബില്ലിന് പിന്തുണ പ്രഖ്യാപിച്ചതോടെ ബില്ലുകൾ പാസാക്കാമെന്ന കേന്ദ്ര സർക്കാരിൻ്റെ ആത്മവിശ്വാസം ഉയർന്നിട്ടുണ്ട്. നാരീശക്തിക്കായി നൽകിയ വാഗ്ദാനം പാലിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വോട്ടു കൊള്ളക്കെതിരെയുള്ള പുതിയ തന്ത്രമാണ് മണ്ഡല പുനർനിർണയമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്രത്തിൻ്റേത് ജനാധിപത്യം തകർക്കാനുള്ള നീക്കമാണെന്ന് ഇൻഡ്യാ സഖ്യ യോഗത്തിന് ശേഷം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വിമർശിച്ചു.

ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മണ്ഡല പുനർനിർണയ ബില്ലിൽ കേന്ദ്ര സർക്കാരിന് പിന്തുണയേറുകയാണ്. ഡിഎംകെയ്ക്ക് പിന്നാലെ തെലങ്കാനയിൽ നിന്നുള്ള ബിആർഎസും ബില്ലിന് പിന്തുണ പ്രഖ്യാപിച്ചു. ജെഎംഎം, വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ കക്ഷികളെ ഒപ്പം നിർത്താനും സർക്കാർ ശ്രമം നടത്തുന്നുണ്ട്. ബില്ലിന് എതിരെ നിലപാട് എടുക്കാൻ വിളിച്ച ഇൻഡ്യാ സഖ്യ യോഗത്തിൽ എൻസിപി ശരത് പവാർ പക്ഷവും പങ്കെടുത്തില്ല. എൻസിപി യോഗത്തിൽ നിന്നും വിട്ടുനിന്നതിൽ കോൺഗ്രസിന് കടുത്ത അമർഷമുണ്ട്. ക്ഷണമുണ്ടായിട്ടും ആം ആദ്മി പാർട്ടിയും മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ ചേർന്ന യോഗത്തിനെത്തിയില്ല.

മണ്ഡല പുനർനിർണയ-വനിതാ സംവരണ ബില്ലുകളിൽ കേന്ദ്ര സർക്കാരിന് പിന്തുണയേറുന്നു; ആശങ്കയിൽ പ്രതിപക്ഷം
"850 സീറ്റുകൾക്ക് പിന്നിൽ ജനാധിപത്യം അട്ടിമറിക്കാനുള്ള ഗൂഢനീക്കം, ബിജെപിക്ക് നൽകുന്ന ബ്ലാങ്ക് ചെക്ക്"; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

മണ്ഡല പുനർനിർണയ ബിൽ പാസാക്കുന്നതിന് എതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ജനാധിപത്യം തകർക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും വോട്ട് കൊള്ളയ്ക്കുള്ള പുതിയ തന്ത്രമെന്നാണ് മണ്ഡല പുനർനിർണയമെന്നും രാഹുൽ വിമർശിച്ചു. മണ്ഡല പുനർനിർണയ ബില്ലിൻ്റെ ചുമതല ഗ്യാനേഷ് കുമാറിന് നൽകുന്നത് ജനാധിപത്യത്തിന് ആപത്താണെന്ന് യോഗ ശേഷം മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ദളിത്-പിന്നാക്ക സംവരണത്തെക്കുറിച്ച് ബിൽ മൗനം പാലിക്കുകയാണെന്നും ഖാർഗെ പറഞ്ഞു.

അതേസമയം, ബിൽ പാർലമെൻ്റിൽ അവതരിപ്പിക്കാനിരിക്കെ വിദേശത്തുള്ള പ്രതിപക്ഷ എംപിമാരോട് അടിയന്തരമായി മടങ്ങിയെത്താൻ ഇൻഡ്യാ സഖ്യ നേതൃത്വം നിർദേശം നൽകി. നാളെ രാവിലെ 10 മണിയോടെ മുഴുവൻ എംപിമാരും ഡൽഹിയിൽ എത്തണമെന്നാണ് നിർദേശം. തൃണമൂൽ അടക്കമുളള പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ എതിർത്ത് വോട്ട് ചെയ്യുന്നതിന് എംപിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്.

മണ്ഡല പുനർനിർണയ-വനിതാ സംവരണ ബില്ലുകളിൽ കേന്ദ്ര സർക്കാരിന് പിന്തുണയേറുന്നു; ആശങ്കയിൽ പ്രതിപക്ഷം
വനിതാ സംവരണം: വാഗ്ദാനം പാലിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധം; നിലപാടിൽ ഉറച്ച് പ്രധാനമന്ത്രി