"മരണത്തിന് ജയ് വിളിക്കുന്നവരായി കോണ്‍ഗ്രസ് മാറി"; മോദി ഖബര്‍ മുദ്രാവാക്യത്തില്‍ പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്

എന്‍ഡിഎ ആരോപണങ്ങള്‍ തള്ളിയ കോണ്‍ഗ്രസ് ബിജെപി നടത്തുന്നത് അനാവശ്യ നാടകമാണെന്ന് ആരോപിച്ചു.
"മരണത്തിന് ജയ് വിളിക്കുന്നവരായി കോണ്‍ഗ്രസ് മാറി"; മോദി ഖബര്‍ മുദ്രാവാക്യത്തില്‍ പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്
Published on
Updated on

കോണ്‍ഗ്രസിന്റെ മോദി ഖബര്‍ മുദ്രാവാക്യത്തെ ചൊല്ലി പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്. മരണത്തിന് ജയ് വിളിക്കുന്നവരായി കോണ്‍ഗ്രസ് മാറിയെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ആരോപിച്ചു. പ്രധാന മന്ത്രിയുടെ മരണമാണോ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് ചോദിച്ച ജെപി നദ്ദ അധിക്ഷേപ മുദ്രാവാക്യത്തില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.

എന്‍ഡിഎ ആരോപണങ്ങള്‍ തള്ളിയ കോണ്‍ഗ്രസ് ബിജെപി നടത്തുന്നത് അനാവശ്യ നാടകമാണെന്ന് ആരോപിച്ചു. ഇരുപക്ഷത്തിന്റേയും വാക് പോര് കടുത്തതോടെ പാര്‍ലമെന്റിലെ ഇരു സഭകളും തടസ്സപ്പെട്ടു. വോട്ട് കൊള്ളക്കെതിരെ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നടത്തിയ റാലിയിലെ മോദി ഖബര്‍ മുദ്രാവാക്യത്തെ ചൊല്ലിയാണ് പാര്‍ലമെന്റില്‍ ഭരണപക്ഷം പ്രതിഷേധിച്ചത്.

"മരണത്തിന് ജയ് വിളിക്കുന്നവരായി കോണ്‍ഗ്രസ് മാറി"; മോദി ഖബര്‍ മുദ്രാവാക്യത്തില്‍ പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്
കശ്മീരിലെ ഉധംപൂരില്‍ ഭീകരവാദികളുമായി ഏറ്റുമുട്ടല്‍; പൊലീസുകാരന് പരിക്ക്

മരണത്തിന് ജയ് വിളിക്കുന്നവരായി കോണ്‍ഗ്രസ് മാറിയെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു റാലി സംഘടിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് - ബിജെപി പ്രവര്‍ത്തകരും നേതാക്കളും ശത്രുക്കളല്ലെന്നും രാഷ്ട്രീയ എതിരാളികളാണെന്നും കിരണ്‍ റിജിജു ഓര്‍മിപ്പിച്ചു. പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിയ മുദ്രാവാക്യം പാര്‍ട്ടിയുടെ യഥാര്‍ഥ മാനസികാവസ്ഥയാണ് വെളിവാക്കുന്നതെന്ന് ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ പറഞ്ഞു. പ്രധാനമന്ത്രിയുടെ മരണമാണോ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും നദ്ദ ചോദിച്ചു.

"മരണത്തിന് ജയ് വിളിക്കുന്നവരായി കോണ്‍ഗ്രസ് മാറി"; മോദി ഖബര്‍ മുദ്രാവാക്യത്തില്‍ പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്
ആസൂത്രണം ചെയ്തത് ലഷ്‌കര്‍, നടപ്പാക്കിയത് ടിആര്‍എഫ്; പഹല്‍ഗാം ഭീകരാക്രമണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

ഡല്‍ഹിയില്‍ നടത്തിയ റാലി ബിജെപിയെ ഞെട്ടിച്ചതിനാല്‍ അനാവശ്യ നാടകം കളിക്കുകയാണെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് കോണ്‍ഗ്രസിന്റെ പാരമ്പര്യമല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണു ഗോപാല്‍ പറഞ്ഞു. നേതാക്കളുടെ വാക് പോരിനെ തുടര്‍ന്ന് പാര്‍ലമെന്റിലെ ഇരു സഭകളും തടസ്സപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com