"ഡോക്ടർമാർ ആരോഗ്യമേഖലയിലെ നട്ടെല്ല്"; ഡോക്ടർമാർക്കും ചാർട്ടേഡ് അക്കൗണ്ടൻ്റുമാർക്കും ആശംസ നേർന്ന് പ്രധാനമന്ത്രി

ചാർട്ടേഡ് അക്കൗണ്ടൻ്റുമാർ ആരോഗ്യപരമായ സമ്പത്ത് വ്യവസ്ഥയെ രൂപപ്പെടുത്തുന്നുവെന്ന് മോദി.
PM greets doctors and chartered accountants
ഡോക്ടർമാർക്കും ചാർട്ടേഡ് അക്കൗണ്ടൻ്റുമാർക്കും ആശംസ നേർന്ന് പ്രധാനമന്ത്രി
Published on
Updated on

ഡൽഹി: ഡോക്ടർമാർക്കും ചാർട്ടേഡ് അക്കൗണ്ടൻ്റുമാർക്കും ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് പ്രധാന തൊഴിലുകളുടെ സംഭാവനകളെ മോദി ഉയർത്തിക്കാട്ടി. ആരോഗ്യത്തിൻ്റെ യഥാർത്ഥ സംരക്ഷകരാണ് ഡോക്ടർമാരെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ അവർ നൽകുന്ന സംഭാവനകൾ അസാധാരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചാർട്ടേഡ് അക്കൗണ്ടൻ്റുമാർ ആരോഗ്യകരമായ സമ്പത്ത് വ്യവസ്ഥ സംഭാവന നൽകുന്നുവെന്നും മോദി പറഞ്ഞു.

PM greets doctors and chartered accountants
കൊലപാതകം വീണ്ടും പുനഃസൃഷ്ടിച്ച് പൊലീസ്; ചേതൻ ചൗധരിയെ ലോഹഗഡ് കോട്ടയിലെത്തിച്ച് ഡമ്മി പരിശോധന

മൻ കി ബാത്തിലും ഇരുവിഭാഗങ്ങളെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. സമൂഹത്തിൻ്റെ നെടുംതൂണുകളാണ് ഇവരെന്നും അദ്ദേഹം പരാമർശിച്ചിരുന്നു.

PM greets doctors and chartered accountants
'ശുചി മുറികളിൽ പണം ഒളിപ്പിച്ചു'; രാമക്ഷേത്ര തട്ടിപ്പ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്
News Malayalam 24x7
newsmalayalam.com