കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ ഗണപതി ഹോമം; വിചിത്രമായ കേസന്വേഷണവുമായി തമിഴ്നാട് പൊലീസ്

ഒരു മാസത്തോളമായി കാണാതായ കുട്ടിയുടെ കേസ് തെളിയിക്കാൻ സാധിക്കാത്തതോടെ സ്റ്റേഷനിൽ ഗണപതി ഹോമം നടത്തുകയായിരുന്നു.
Ganapathi Homam' at the police station to help solve a case
കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ ഗണപതി ഹോമം
Published on: 
Updated on: 

ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ വിചിത്ര നടപടിയുമായി പൊലീസ്. കേസ് തെളിയിക്കാൻ സാധിക്കാത്തതോടെ സ്റ്റേഷനിൽ ഗണപതി ഹോമം നടത്തുകയായിരുന്നു. വിഴുപ്പുറം ജില്ലയിലെ ജിഞ്ചിക്ക് സമീപമുള്ള സത്യമംഗലം പൊലീസ് സ്റ്റേഷനിലാണ് സംഭവം.

ഇൻസ്പെക്ടർ സുരേഷ് ബാബു പൂജയ്ക്ക് നേതൃത്വം നൽകി. പൂജയിൽ കാണാതായ കുട്ടിയുടെ ബന്ധുക്കളെയും ഉൾപ്പെടുത്തിയിരുന്നു. ഇൻസ്പെക്ടറുടെ ഭാര്യയും ബന്ധുക്കളും പൂജയിൽ പങ്കെടുത്തുവെന്നും റിപ്പോർട്ടുകളുണ്ട്.

Ganapathi Homam' at the police station to help solve a case
മുംബൈയിൽ പെൺകുട്ടിക്കും യുവാവിനും നേരെ സദാചാര ആക്രമണം; ആൺകുട്ടിയെ വളഞ്ഞിട്ട് ആക്രമിച്ച് ഒരുസംഘം യുവാക്കൾ

യൂണിഫോമിൽ പൂമാല ധരിച്ച് ഇൻസ്പെക്ടറും മറ്റ് പൊലീസുകാരും ഹോമകുണ്ഡത്തിനു ചുറ്റും ഇരിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബർ 12 നാണ് ഏഴ് വയസുകാരിയായ ഹേമാവതിയെ കാണാതായത്. ജന്മദിനം ആഘോഷിച്ച് മാതാപിതാക്കൾക്കൊപ്പം രാത്രി കിടന്നുറങ്ങിയ കുട്ടിയെ രാവിലെ കാണാതാവുകയായിരുന്നു. പരിസര പ്രദേശത്തെല്ലാം അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് കുട്ടിയെ കണ്ടെത്താൻ എട്ട് പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ച് തിരച്ചില്‍ നടത്തി. എന്നാലതും ഫലം കണ്ടില്ല. കേസിൽ ഇപ്പോഴും അന്വേഷണം തുടരുകയാണ്.

കുട്ടിയെ കാണാതായി 40 ദിവസം പിന്നിട്ടിട്ടും കണ്ടെത്താൻ സാധിക്കാതിരുന്നതോടെ പൊലീസിനെതിരെ വൻ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പൂജ സംഘടിപ്പിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ സ്റ്റേഷനിലെ ദോഷങ്ങള്‍ മാറ്റാനാണ് ഗണപതിഹോമം സംഘടിപ്പിച്ചതെന്നാണ് ഇൻസ്പെക്ടറുടെ വാദം. എന്നാല്‍ ശാസ്ത്രീയമായി കുറ്റാന്വേഷണം നടത്താതെ പൂജ നടത്തിയതിനെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്.

Ganapathi Homam' at the police station to help solve a case
'അക്കൗണ്ടുകൾ പൂട്ടി, പോസ്റ്റുകളില്‍ കടുംവെട്ട്'; ഹൈദരാബാദിലെ മെറ്റാ ഓഫീസിലേക്ക് ഇരച്ചുകയറി യൂത്ത് കോൺഗ്രസ്, ഏഴ് ദിവസത്തെ അന്ത്യശാസനം