'അക്കൗണ്ടുകൾ പൂട്ടി, പോസ്റ്റുകളില്‍ കടുംവെട്ട്'; ഹൈദരാബാദിലെ മെറ്റാ ഓഫീസിലേക്ക് ഇരച്ചുകയറി യൂത്ത് കോൺഗ്രസ്, ഏഴ് ദിവസത്തെ അന്ത്യശാസനം

സൈബരാബാദിലെ റായ്ദുർഗ് സ്കൈവ്യൂ കെട്ടിടത്തിലുള്ള മെറ്റാ ഓഫീസിലാണ് തെലങ്കാന യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജക്കിടി ശിവചരൺ റെഡ്ഡിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നതെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്തു.
Youth Congress Protests at Meta Offices Over Account Restrictions
Youth Congress Protests at Meta Offices Over Account RestrictionsNews Malayalam
Published on: 
Updated on: 

ഹൈദരാബാദ്: നേതാക്കളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിയന്ത്രിച്ചതിൽ പ്രതിഷേധിച്ച് ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃസ്ഥാപനമായ 'മെറ്റ'യുടെ ഹൈദരാബാദിലെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇരച്ചുകയറി. വെള്ളിയാഴ്ച (ഉച്ചയ്ക്ക് മൂന്ന് മണിയോടെ സൈബരാബാദിലെ റായ്ദുർഗ് സ്കൈവ്യൂ കെട്ടിടത്തിലുള്ള മെറ്റാ ഓഫീസിലാണ് തെലങ്കാന യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജക്കിടി ശിവചരൺ റെഡ്ഡിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയത്.

ഓഫീസ് ഇടനാഴിയിലേക്ക് അതിക്രമിച്ചു കയറിയ പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയും പൂച്ചെട്ടികളും മറ്റും തകർക്കുകയും കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ശിവചരൺ റെഡ്ഡി ഉൾപ്പെടെ 21 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റായ്ദുർഗ് പോലീസ് കസ്റ്റഡിയിലെടുക്കുകയും മൂന്ന് മണിക്കൂറിന് ശേഷം വിട്ടയക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു, ഇൻ-ചാർജ് മനീഷ് ശർമ്മ എന്നിവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ നവംബർ 19-ന് മെറ്റാ തടഞ്ഞുവെച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം നടന്നത്.

Youth Congress Protests at Meta Offices Over Account Restrictions
ഇന്‍സ്റ്റഗ്രാം ഫീഡില്‍ ഇനി 'വേണ്ടാത്തത്' വരില്ല; ഇന്ത്യയ്ക്കായി പ്രത്യേകം പരിഷ്കരം കൊണ്ടുവന്നതായി മെറ്റ

ഹൈദരാബാദിന് പുറമെ മുംബൈ, ഗുരുഗ്രാം എന്നിവിടങ്ങളിലെ മെറ്റാ ഓഫീസുകൾക്ക് മുന്നിലും വെള്ളിയാഴ്ച യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം നടന്ന് 15 മിനിറ്റിനുള്ളിൽ തന്നെ ഇരു നേതാക്കളുടെയും അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചതായും യൂത്ത് കോൺഗ്രസ് അവകാശപ്പെട്ടു. എന്നാൽ പ്രതിപക്ഷ ശബ്ദങ്ങൾക്കും മാധ്യമപ്രവർത്തകർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും മേൽ ഏർപ്പെടുത്തിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും ഏഴ് ദിവസത്തിനുള്ളിൽ നീക്കിയില്ലെങ്കിൽ രാജ്യവ്യാപകമായി മെറ്റാ ഓഫീസുകൾ ഉപരോധിക്കുമെന്ന് സംഘടന എക്സിലൂടെ മുന്നറിയിപ്പ് നൽകി. മെറ്റാ ബി.ജെ.പിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്നും, സർക്കാരിനെ വിമർശിക്കുന്ന ആയിരക്കണക്കിന് അക്കൗണ്ടുകൾ ഇപ്പോഴും നിയന്ത്രണത്തിലാണെന്നും യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ ഇൻ-ചാർജ് മനു ജെയിൻ റോയിട്ടേഴ്സിനോട് പ്രതികരിച്ചു.

അതേസമയം മെറ്റാ ഓഫീസിലുണ്ടായ അതിക്രമത്തെ ബി.ജെ.പിയും ബി.ആർ.എസും ശക്തമായി അപലപിച്ചു. സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ നടപടി ഗുണ്ടായിസമാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. ഹൈദരാബാദിലെ മെറ്റാ ഓഫീസിലുണ്ടായ അക്രമസംഭവം ഒരു വ്യവസായ-നിക്ഷേപ കേന്ദ്രമെന്ന നിലയിലുള്ള നഗരത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്ന് ബി.ആർ.എസ് വർക്കിംഗ് പ്രസിഡന്റ് കെ.ടി. രാമറാവു വിമർശിച്ചതായി ദ ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്തു.

Youth Congress Protests at Meta Offices Over Account Restrictions
കടും വെട്ട് തുടർന്ന് മെറ്റ; ഇന്ത്യാ സഖ്യ സമരവുമായി ബന്ധപ്പെട്ട് ന്യൂസ് മലയാളം നൽകിയ വാര്‍ത്താ കാര്‍ഡുകള്‍ നീക്കം ചെയ്തു

പ്രതിഷേധങ്ങളെക്കുറിച്ച് പ്രതികരിക്കാൻ മെറ്റാ വിസമ്മതിച്ചു. ഇന്ത്യയിലെ പ്രാദേശിക നിയമങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ഉള്ളടക്കങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നാണ് കമ്പനിയുടെ മുൻകാല വിശദീകരണം. 2026 ആദ്യ പകുതിയിൽ മാത്രം പ്രാദേശിക നിയമപ്രകാരം ഇന്ത്യയിൽ 54 ലക്ഷത്തിലധികം പോസ്റ്റുകളോ അക്കൗണ്ടുകളോ നിയന്ത്രിച്ചതായി മെറ്റായുടെ സുതാര്യതാ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. പൊതുസുരക്ഷയെയും ദേശീയ സുരക്ഷയെയും ബാധിക്കുന്നതോ നിയമലംഘനം നടത്തുന്നതോ ആയ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ മാത്രമാണ് നിർദ്ദേശിക്കാറുള്ളതെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.

Youth Congress Protests at Meta Offices Over Account Restrictions
കാര്‍ഡ് മെറ്റ വെട്ടി... ഇനി വാര്‍ത്ത വെട്ടുമോ എന്നറിയില്ല...; മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ കാര്‍ഡിന് വീണ്ടും കടുംവെട്ട്