മധ്യപ്രദേശിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തയാളെ വെടിവച്ചു വീഴ്ത്തി പൊലീസ്; 23 കാരനെ പിടികൂടിയത് 144 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ

കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി സൽമാനെ പൊലീസ് വെടിവെച്ചുവീഴ്ത്തിയത്
പ്രതി സൽമാൻ
പ്രതി സൽമാൻ
Published on
Updated on

ഭോപ്പാൽ: മധ്യപ്രദേശിലെ റെയ്‌സനിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ വെടിവച്ചു വീഴ്ത്തി പൊലീസ്. കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി സൽമാനെ പൊലീസ് വെടിവച്ചുവീഴ്ത്തിയത്. ഇയാളെ 144 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലീസ് പിടികൂടിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഭോപ്പാലിലെ ഗാന്ധി നഗർ പൊലീസ് സ്റ്റേഷൻ പ്രദേശത്തിനടുത്തുള്ള ഒരു ചായക്കടയിൽ വെച്ചാണ് സൽമാൻ അറസ്റ്റിലായത്. പ്രതിയെ ഗൗഹർഗഞ്ചിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ പൊലീസ് വണ്ടി പഞ്ചറായി. പിന്നാലെ ഇയാൾ എസ് ഐയിൽ നിന്നും തോക്ക് തട്ടിയെടുത്ത് പൊലീസിന് നേരെ വെടിയുതിർത്തു. പ്രത്യാക്രമണത്തിനിടയിലാണ് പ്രതിയുടെ കാലിൽ വെടിയേറ്റത്. പ്രതി ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രതി സൽമാൻ
ശ്വാസം മുട്ടി ഡൽഹി... വായു ​ഗുണനിലവാരം 'വളരെ മോശം' വിഭാ​ഗത്തിൽ തുടരുന്നു

ഈ മാസം 21ാം തീയതിയാണ് വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ സൽമാൻ പീഡിപ്പിച്ചത്. ഇയാൾ ചോക്ലേറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് കുട്ടിയെ വിളിച്ചുകൊണ്ടുപോവുകയായിരുന്നു. പിന്നാലെ കാട്ടിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി. പെൺകുട്ടി ഇപ്പോൾ ഭോപ്പാലിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ചികിത്സയിലാണ്.

പ്രതി സൽമാൻ
ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ 'ഡിറ്റ് വാ' ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ മുന്നറിയിപ്പ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com