ചെന്നൈ: കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ രക്ഷപ്പെട്ട സംഭവത്തിൽ നടപടിയെടുത്ത് തമിഴ്‌നാട് പൊലീസ്. നടപടിയുടെ ഭാഗമായി മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ബന്ദൽഗുഡി എസ്ഐ നാഗരാജനടകം മൂന്ന് പേർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. പ്രതിയെ കണ്ടെത്താൻ ക്യൂ ബ്രാഞ്ചിന് ചുമതല നൽകി.
നവംബർ നാലിനാണ് വിയ്യൂർ സെൻട്രൽ ജയിലിൽ ജയിൽ പരിസരത്ത് നിന്ന് ബാലമുരുകൻ രക്ഷപ്പെട്ടത്. തമിഴ്‌നാട് പൊലീസിൻ്റെ കസ്റ്റഡിയിലായിരുന്ന പ്രതിയെ വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ബാലമുരുകൻ രക്ഷപ്പെടുന്നതിന് മുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
പ്രദേശത്ത് റെയിൽവേ ട്രാക്ക് ഉള്ളതിനാൽ ട്രെയിനിൽ കയറി രക്ഷപ്പെടാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. ഒപ്പം കൊടുങ്ങല്ലൂർ-ഷോർണൂർ സംസ്ഥാനപാതയിലൂടെയുള്ള ഏതെങ്കിലും വാഹനത്തിൽ കയറി രക്ഷപ്പെടാനും സാധ്യതയുണ്ട്. നഗരത്തിലും സമീപ ജില്ലകളിലും ജില്ലകളിലും ബാലമുരുകനായുള്ള വ്യാപക തെരച്ചിൽ തുടരുകയാണ്.