"സ്വർണം വാങ്ങുന്നത് നിയന്ത്രിക്കണം, വിദേശത്തുള്ള വിവാഹങ്ങൾ ഒഴിവാക്കണം"; ജിഡിപി വളർച്ചയിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി

ജനങ്ങളുടെ കഠിനാധ്വാനത്തിൻ്റെയും ദൃഢനിശ്ചയത്തിൻ്റെയും വിജയമാണ് വളർച്ചയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Prime Minister expresses happiness over GDP growth
ജിഡിപി വളർച്ചയിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി
Published on
Updated on

ഡൽഹി: ഇന്ത്യൻ സമ്പദ്ഘടന വളർച്ച കൈവരിച്ചതിൽ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങളുടെ കഠിനാധ്വാനത്തിൻ്റെയും ദൃഢനിശ്ചയത്തിൻ്റെയും വിജയമാണിതെന്ന് മോദി പറഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെ പുറത്തു വിട്ട വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി തൻ്റെ സന്തോഷം പങ്കുവച്ചത്.

ആഗോള തലത്തിൽ സാമ്പത്തിക വെല്ലുവിളികളും അസ്ഥിരതയും നിലനിൽക്കുന്ന സാഹചര്യത്തിലും 7.8 ശതമാനം സാമ്പത്തിക വളർച്ചയാണ് ഇന്ത്യയ്ക്കുണ്ടായിരിക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം ആഗോളതലത്തിൽ വിതരണ ശൃംഖലകൾ വലിയ പ്രതിസന്ധിയിലാണ്. എന്നാൽ, ഈ വെല്ലുവിളികളെല്ലാം മറികടന്ന് ഇന്ത്യ അതിവേഗം മുന്നേറുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Prime Minister expresses happiness over GDP growth
ആകാശയാത്രയ്ക്ക് ചെലവേറും; വിമാന ടിക്കറ്റ് നിരക്കുകൾ കൂടാൻ സാധ്യത

രാജ്യം വളർച്ചയുടെ പാതയിൽ മുന്നേറുന്ന സാഹചര്യത്തിൽ സ്വർണം വാങ്ങി കൂട്ടുന്നത് നിയന്ത്രിക്കണമെന്നും, വിദേശത്ത് വിവാഹം നടത്തുന്നത് ഒഴിവാക്കി വെഡ് ഇൻ ഇന്ത്യ പ്രോൽസാഹിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

അതേസമയം രാജ്യം മികച്ച വളർച്ച കൈവരിക്കുമ്പോഴും ചിലർ നിരാശയിൽ നിന്ന് അസത്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. വരുംതലമുറയ്ക്കായി ഒരു വികസിത് ഭാരത് കെട്ടിപ്പടുക്കാൻ 140 കോടി ജനങ്ങൾ ഒന്നിച്ച് കഠിനാധ്വാനം ചെയ്യണമെന്ന ആഹ്വാനത്തോടെയാണ് പ്രധാനമന്ത്രി തൻ്റെ വീഡിയോ സന്ദേശം അവസാനിപ്പിച്ചത്.

Prime Minister expresses happiness over GDP growth
പാർട്ടിക്കിടെ കൂടുതൽ ചിക്കൻ കഷണങ്ങൾ കഴിച്ചതിനെചൊല്ലി തർക്കം; കർണാടകയിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി
News Malayalam 24x7
newsmalayalam.com