ഡല്‍ഹി സ്‌ഫോടനം: അനുശോചിച്ച് പ്രധാനമന്ത്രി; ഹൃദയഭേദകമെന്ന് രാഹുല്‍ ഗാന്ധി

അമിത് ഷായും മറ്റു ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും മോദി പറഞ്ഞു.
ഡല്‍ഹി സ്‌ഫോടനം: അനുശോചിച്ച് പ്രധാനമന്ത്രി; ഹൃദയഭേദകമെന്ന് രാഹുല്‍ ഗാന്ധി
Published on: 
Updated on: 

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്‌ഫോടനത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നുമാണ് മോദി എക്‌സില്‍ കുറിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റു ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും മോദി പറഞ്ഞു.

സ്‌ഫോടനത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അനുശോചനം അറിയിച്ചു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ഡല്‍ഹി സ്‌ഫോടനം: അനുശോചിച്ച് പ്രധാനമന്ത്രി; ഹൃദയഭേദകമെന്ന് രാഹുല്‍ ഗാന്ധി
ഡല്‍ഹിയുടെ സുരക്ഷയിലുള്ള അവഗണന ഇനിയും അംഗീകരിക്കാനാവില്ല; സ്‌ഫോടനത്തിന് പിന്നാലെ കേന്ദ്രത്തിനെതിരെ അരവിന്ദ് കെജ്‌രിവാള്‍

'സ്‌ഫോടന വാര്‍ത്ത ഹൃദയഭേദകവും ആശങ്കാജനകവുമാണ്. നിരവധി നിഷ്‌കളങ്കരായ മനുഷ്യര്‍ മരിച്ചെന്നത് ഏറെ ദുഃഖകരമാണ്. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിനൊപ്പം ചേരുന്നു. മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റ എല്ലാവരും ഉടന്‍ മുക്തരാകട്ടെ,' രാഹുല്‍ ഗാന്ധി പറഞ്ഞു.

ചെങ്കോട്ടയ്ക്കടുത്തുള്ള മെട്രോ സ്റ്റേഷന് സമീപമാണ് വന്‍ സ്‌ഫോടനം നടന്നത്. ലാല്‍കില മെട്രോ സ്റ്റേഷന്‍ ഗേറ്റ് നമ്പര്‍ ഒന്നിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നാലോളം വാഹനങ്ങള്‍ക്ക് തീപിടിച്ചു. സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. 24 പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ഡല്‍ഹി സ്‌ഫോടനം: അനുശോചിച്ച് പ്രധാനമന്ത്രി; ഹൃദയഭേദകമെന്ന് രാഹുല്‍ ഗാന്ധി
ഡല്‍ഹി സ്‌ഫോടനം 350 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി മണിക്കൂറുകള്‍ക്കുള്ളില്‍; അതീവ ജാഗ്രതയില്‍ രാജ്യം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പൊലീസുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത് ഷായുമായി സംസാരിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പൊലീസുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത് ഷായുമായി സംസാരിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.

സ്‌ഫോടനത്തിന് പിന്നാലെ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. സാവധാനം നീങ്ങിക്കൊണ്ടിരുന്ന വാഹനമാണ് സിഗ്നലില്‍ നില്‍ക്കവെ പൊട്ടിത്തെറിച്ചതെന്നാണ് വിവരം. അതേസമയം തീവ്രവാദി ആക്രമണമാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.

Related Stories

ഒ.ജെ. ജനീഷ്
വോട്ട് കൊള്ളയില്‍ മോദിക്കും അമിത് ഷായ്‌ക്കുമെതിരെ അന്വേഷണം വേണം; ഗ്യാനേഷ് കുമാർ ഉടനടി രാജിവച്ച് മാപ്പുസാക്ഷിയാകണം: രാഹുൽ ഗാന്ധി
ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം; തന്ത്രപ്രധാന ചര്‍ച്ചകള്‍ക്കൊപ്പം രാഷ്ട്രത്തലവൻമാരുമായി പ്രത്യേക കൂടിക്കാഴ്ചകള്‍ക്ക് ഇന്ത്യ
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍
News Malayalam 24x7
newsmalayalam.com