"രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ പൗരന്മാർ ഒന്നിച്ച് നിന്ന് പോരാടണം"; ദസറ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹിയിലെ ഡിഡിഎ ഉത്സവ് ഗ്രൗണ്ടിൽ നടന്ന വിജയദശമി ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുത്തു.
Prime Minister Narendra Modi extends Dussehra greetings
ദസറ ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
Published on: 
Updated on: 

ഡൽഹി: രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ പൗരൻമാർ ഒന്നിച്ച് നിന്ന് പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിൻ്റെ പൊതുനന്മക്കാണ് പ്രധാന്യം നൽകേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിലെ ഡിഡിഎ ഉത്സവ് ഗ്രൗണ്ടിൽ നടന്ന വിജയദശമി ആഘോഷ ചടങ്ങിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.

വ്യക്തിപരമായ താല്പര്യങ്ങൾക്കപ്പുറം രാജ്യത്തിൻ്റെ അഭിമാനത്തിനും സാമൂഹിക ഐക്യത്തിനും സാംസ്‌കാരിക പൈതൃകത്തിനും ദോഷം വരുത്തുന്ന ചിന്താഗതികളെ പരാജയപ്പെടുത്താൻ രാഷ്ട്രീയ കക്ഷികളും ജനങ്ങളും ഒത്തുനിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിവേചനങ്ങളില്ലാത്ത, ഏവർക്കും തുല്യനീതിയും അവസരങ്ങളും ഉറപ്പാക്കുന്ന നല്ല ഭരണമാണ് ശ്രീരാമൻ്റെ ആദർശം. ആ പാത പിന്തുടർന്ന് വികസിത ഭാരതം, ആത്മനിർഭർ ഭാരത് എന്നീ ലക്ഷ്യങ്ങളിലേക്ക് രാജ്യം മുന്നേറുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Prime Minister Narendra Modi extends Dussehra greetings
യുവ വ്യവസായി ശിവ ശർമ്മയുടെ ദുരൂഹമരണം; ഇൻഫ്ലുവൻസർ ശ്രദ്ധ ദുബെ അറസ്റ്റിൽ

തിന്മയ്‌ക്കെതിരെ നന്മയും സത്യവും വിജയം വരിച്ചതിൻ്റെ പ്രതീകമായ ദസറ ഉത്സവം ഏവരുടെയും ജീവിതത്തിൽ സന്തോഷവും വിജയവും പുതിയ ആത്മവിശ്വാസവും പകരട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ഡൽഹിയിലെ ഐപി എക്സ്റ്റൻഷൻ ഉത്സവ് ഗ്രൗണ്ടിൽ നടന്ന ദസറ ആഘോഷങ്ങളിലും രാവണ ദഹന ചടങ്ങുകളിലും പ്രധാനമന്ത്രി പങ്കെടുത്തു.

Prime Minister Narendra Modi extends Dussehra greetings
താൽക്കാലിക ഇടവേള; 'പാറ്റ'കളോട് കുറച്ച് ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ അഭ്യർഥിച്ച് അഭിജീത് ദിപ്കെ
News Malayalam 24x7
newsmalayalam.com