"സംഗീത ലോകത്തിന് തീരാനഷ്ടം"; എസ്. ജാനകിക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഭാഷകൾക്കും അതിരുകൾക്കും അതീതമായ വികാരമാണ് എസ്. ജാനകിയെന്ന് പ്രധാനമന്ത്രി.
Prime Minister Narendra Modi pays tribute to S. Janaki
എസ്. ജാനകിക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Published on
Updated on

ഡൽഹി: പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖവും ആദരവും രേഖപ്പെടുത്തി. തെന്നിന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന എസ്. ജാനകിയുടെ വിയോഗം ഇന്ത്യൻ സംഗീത-സാംസ്കാരിക ലോകത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

അവരുടെ മനോഹരമായ ഗാനങ്ങൾ തലമുറകളും കടന്ന് ജനഹൃദയങ്ങളിൽ എന്നും നിലനിൽക്കുമെന്നും മോദി കൂട്ടിച്ചേർത്തു. ഭാഷകൾക്കും അതിരുകൾക്കും അതീതമായി വികാരമാണ് എസ്. ജാനകി.

Prime Minister Narendra Modi pays tribute to S. Janaki
ആ സ്വരം നിലച്ചു; തെന്നിന്ത്യയുടെ വാനമ്പാടി എസ്. ജാനകി അന്തരിച്ചു

അവരുടെ മാധുര്യമുള്ള ഗാനങ്ങൾ വരും വർഷങ്ങളിലും സംഗീതാസ്വാദകരെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കുടുംബത്തിനും സംഗീതലോകത്തിനും അഗാധമായ അനുശോചനം അറിയിച്ച മോദി 'ഓം ശാന്തി' ആശംസിക്കുകയും ചെയ്തു.

Prime Minister Narendra Modi pays tribute to S. Janaki
"ഇന്ത്യയിൽ കൂടുതൽ ഗ്രാമീണർ..."; മോദി വാർത്താസമ്മേളനങ്ങൾ നടത്താത്തതിൽ വിചിത്ര വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം
News Malayalam 24x7
newsmalayalam.com