വനിതാ സംവരണം: വാഗ്ദാനം പാലിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധം; നിലപാടിൽ ഉറച്ച് പ്രധാനമന്ത്രി

എക്‌സിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിലാണ് മോദി ഇക്കാര്യം അറിയിച്ചത്
PM calls crucial council meeting Today
പ്രധാനമന്ത്രി നരേന്ദ്ര മോദിSource: Files
Published on: 
Updated on: 

ഡൽഹി: വനിതാ സംവരണം നടപ്പാക്കുമെന്ന വാഗ്ദാനം പാലിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും ഇതിന് മുന്നിലുള്ള തടസങ്ങൾ നീക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എക്‌സിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിലാണ് മോദി ഇക്കാര്യം അറിയിച്ചത്.

വനിതകൾക്ക് രാഷ്ട്രീയ രംഗത്ത് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള പോരാട്ടം പതിറ്റാണ്ടുകളായി തുടരുന്നതാണെന്നും ഈ ലക്ഷ്യത്തിനായി പ്രവർത്തിച്ചവരിൽ താനും ഒരാളാണെന്നും അദ്ദേഹം പറഞ്ഞു. നാരീശക്തിക്ക് നൽകിയ വാഗ്ദാനം നിറവേറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മോദി വ്യക്തമാക്കി.

PM calls crucial council meeting Today
ഗാസയിലെ മെഡിക്കല്‍ ക്ലിനിക്കിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം; 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ദാരുണാന്ത്യം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വനിതാ സംവരണവുമായി ബന്ധപ്പെട്ട സർക്കാരിന്റെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തി. ഭരണഘടനയുടെ 132-ാം ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത് വനിതാ സംവരണം നടപ്പാക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ ഒന്നടങ്കം ബില്ലിനെ പിന്തുണയ്ക്കണമെന്നും അമിത് ഷാ അഭ്യർഥിച്ചു.