സമരച്ചൂടിൽ ഡൽഹി; ആകാശവാണി വളപ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് രാഹുലും പ്രിയങ്കയും

സമരത്തിന് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവർ നേതൃത്വം നൽകി.
സമരച്ചൂടിൽ ഡൽഹി; ആകാശവാണി വളപ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് രാഹുലും പ്രിയങ്കയും
ANI
Published on: 
Updated on: 

ഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് എതിരായ ഇന്ത്യാ സഖ്യ എംപിമാരുടെ വൻ പ്രതിഷേധ മാർച്ചിനാണ് ഡൽഹി സാക്ഷ്യം വഹിച്ചത്. ജനാധിപത്യം സംരക്ഷിക്കുക എന്ന പ്രമേയത്തിൽ ഇന്ത്യ സഖ്യ എംപിമാർ പാർലമെൻ്റ് മുതൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് വരെയാണ് മാർച്ച് നടത്തിയത്. പ്രതിഷേധ സമരത്തിന് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവർ നേതൃത്വം നൽകി.

ഡൽഹി തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് ചെയ്ത എംപിമാരെ പാതിവഴിയിൽ പൊലീസ് തടഞ്ഞു. ഇതോടെ നേതാക്കൾ റോഡിൽ കിടന്ന് പ്രതിഷേധിച്ചു. ഇടത് എംപിമാരായ എ.എ. റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും പൊലീസ് വലിച്ചിഴച്ച് പൊലീസ് വാഹനത്തിലേക്ക് മാറ്റി.

സമരച്ചൂടിൽ ഡൽഹി; ആകാശവാണി വളപ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് രാഹുലും പ്രിയങ്കയും
വനിതാ ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഹർമൻപ്രീത് പടിയിറങ്ങി

മാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതോടെ ദേശീയ പതാകയേന്തി രാഹുൽ ഗാന്ധി ബാരിക്കേഡിന് മുകളിൽ കയറി.രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ബാരിക്കേഡിനു മുകളിൽ കയറിയത് പ്രതിഷേധക്കാർക്ക് ആവേശമായി. ഇതോടെ രാഹുലിനെയും പ്രിയങ്കയെയും ഉൾപ്പടെയുള്ള നേതാക്കളെ അറസ്റ്റുചെയ്യാൻ പൊലീസ് ശ്രമിച്ചെങ്കിലും, നേതാക്കളെ പുറത്തിറക്കി പ്രവർത്തകർ സമരം തുടർന്നു. തുടർന്ന് ആകാശവാണി വളപ്പിൽ കയറി രാഹുലും പ്രിയങ്കയും അവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.

സമരച്ചൂടിൽ ഡൽഹി; ആകാശവാണി വളപ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് രാഹുലും പ്രിയങ്കയും
ഡൽഹിയില്‍ രാത്രി ഒറ്റയ്ക്ക് നടക്കുമ്പോഴും സ്ത്രീകള്‍ക്ക് സുരക്ഷിതത്വം തോന്നണം; കുറ്റകൃത്യം ചെയ്യാൻ പുരുഷന്മാർ പേടിക്കണം: സുപ്രീം കോടതി
News Malayalam 24x7
newsmalayalam.com