"പൊലീസ് ആക്രമണത്തിൽ ആതിരയുടെ ഒരു ചെവിക്ക് കേൾവി ശക്തി നഷ്ടപ്പെട്ടു"; ഡൽഹി സമരത്തിനിടെ പരിക്കേറ്റ വിദ്യാർഥികളെ അണിനിരത്തി രാഹുൽ ഗാന്ധി

പൊലീസ് അതിക്രമം വിവരിച്ച ഋതു എന്ന പ്രവർത്തകയെ സിംഹക്കുട്ടിയെന്ന് രാഹുൽ വിശേഷിപ്പിച്ചു...
"പൊലീസ് ആക്രമണത്തിൽ ആതിരയുടെ ഒരു ചെവിക്ക് കേൾവി ശക്തി നഷ്ടപ്പെട്ടു"; ഡൽഹി സമരത്തിനിടെ പരിക്കേറ്റ വിദ്യാർഥികളെ അണിനിരത്തി രാഹുൽ ഗാന്ധി
Source: Screengrab
Published on: 
Updated on: 

ഡൽഹി: ഗ്യാനേഷ് വിരുദ്ധ പ്രക്ഷോഭത്തിനിടെ സാരമായി പരിക്കേറ്റ എൻഎസ്‌യുഐ പ്രവർത്തകരെ അണിനിരത്തി രാഹുൽ ഗാന്ധി. മലയാളിയായ ആതിരയുടെ ഒരു ചെവിക്ക് കേൾവി ശക്തി നഷ്ടപ്പെട്ടെന്ന് രാഹുൽ പറഞ്ഞു. പൊലീസ് അതിക്രമം വിവരിച്ച ഋതു എന്ന പ്രവർത്തകയെ സിംഹക്കുട്ടിയെന്ന് വിശേഷിപ്പിച്ച രാഹുൽ വിദ്യാർഥികൾക്ക് നേരെ കൈ ഉയർത്തുന്നത് ആരായാലും പരമാവധി ശിക്ഷ വാങ്ങി നൽകാൻ ശ്രമിക്കുമെന്നും പറഞ്ഞു. ഡൽഹി പൊലീസ് അതിക്രൂരമായി മർദിച്ചെന്ന് ആതിര ന്യൂസ് മലയാളത്തോട് പറഞ്ഞു. പൊലീസ് സ്വകാര്യഭാഗത്ത് പോലും മർദിച്ചെന്നും ആതിര പ്രതികരിച്ചു.

അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നും മിന്നൽ സമരങ്ങൾ തുടരുകയാണ്. എസ്എഫ്ഐ- ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷമുണ്ടായി. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷന് സമീപം യൂത്ത് കോൺഗ്രസ് മാർച്ച് പൊലീസ് തടഞ്ഞു. പൊലീസും പ്രവർത്തരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

"പൊലീസ് ആക്രമണത്തിൽ ആതിരയുടെ ഒരു ചെവിക്ക് കേൾവി ശക്തി നഷ്ടപ്പെട്ടു"; ഡൽഹി സമരത്തിനിടെ പരിക്കേറ്റ വിദ്യാർഥികളെ അണിനിരത്തി രാഹുൽ ഗാന്ധി
ജന്തർമന്തറിൽ പ്രതിഷേധിച്ച സിജെപി നേതാക്കൾ ജയിലിലേക്ക്; അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ മോദി ധൈര്യം കാണിക്കണമെന്ന് അഭിജീത് ദീപ്കെ

പൊലീസ് വിലക്ക് മറികടന്ന് ജന്തർ മന്തറിൽ മിന്നൽ സമരം നടത്തിയ സിജെപി നേതാക്കൾ തിഹാർ ജയിലിലാണ്. സൗരവ് ദാസിനെയും അശുതോഷ് റാങ്കെയേയുമാണ് അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പിന്നാലെ, ഇന്ത്യൻ പതാക ഉയർത്തുന്നത് എങ്ങനെ കുറ്റമാകുമെന്ന് അഭിജീത്ത് ദീപ്കെ ചോദിച്ചു. സിജെപിയെ രാഹുൽ ഗാന്ധിയും തുറന്ന് പിന്തുണച്ചു. നേതാക്കളെ തുറങ്കിലടച്ചത് മോദിയുടെ ഭീരുത്വമെന്നും വിമർശനം ഉയർത്തി. രാഷ്ട്രീയേതര സംഘടനകളെയും ചേർത്ത് ഇന്ത്യ പ്ലസ് എന്ന സങ്കൽപത്തിൽ സമരമുന്നണിയെ ശക്തിപ്പെടുത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

News Malayalam 24x7
newsmalayalam.com