"ധർമേന്ദ്ര പ്രധാൻ്റെ വകുപ്പ് മാറ്റാനുള്ള നീക്കം അംഗീകരിക്കില്ല"; പ്രധാനമന്ത്രി വിദ്യാർഥികളോട് മാപ്പ് പറയണമെന്ന് രാഹുൽ ഗാന്ധി

ധർമേന്ദ്ര പ്രധാൻ കുട്ടികളുടെ ഭാവി തകർത്തുവെന്ന് രാഹുൽ ഗാന്ധി.
Rahul Gandhi wants PM to apologise to students
പ്രധാനമന്ത്രി വിദ്യാർഥികളോട് മാപ്പ് പറയണമെന്ന് രാഹുൽ ഗാന്ധി
Published on
Updated on

ഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രധാൻ്റെ വകുപ്പ് മാറ്റാനുള്ള നീക്കം അംഗീകരിക്കില്ല. രാജ്യത്തെ വിദ്യാർഥികളുടെ ഭാവി തകർത്തതിന് പ്രധാനമന്ത്രി നരേന്ദ്രമോദി പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം എന്നതാണ് മുന്നോട്ടുവെക്കുന്ന ഒന്നാമത്തെ ആവശ്യമാണെന്ന് രാഹുൽ പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണം. അദ്ദേഹത്തെ മറ്റൊരു മന്ത്രാലയത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ടെന്ന വിവരം ലഭിക്കുന്നുണ്ടെന്നു അത് അംഗീകരിക്കാനാവില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Rahul Gandhi wants PM to apologise to students
രാഷ്ട്രീയത്തിന് അതീതമായ നിലപാട്; സിജെപി സമരത്തിന് പിന്തുണയുമായി ബിജെപി മന്ത്രിയുടെ മകളും

വിദ്യാർഥികൾക്കെതിരെ ലാത്തിചാർജും മറ്റ് അതിക്രമങ്ങളും നടത്തിയവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം എന്നതാണ് രണ്ടാമത്തെ ആവശ്യം. രാജ്യത്തെ വിദ്യാർത്ഥികളോടും പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി മാപ്പുപറയണം എന്നതാണ് മൂന്നാമത്തെ ആവശ്യം. ഈ മൂന്ന് കാര്യങ്ങളും രാജ്യത്തെ വിദ്യാർത്ഥികളുടെ ആവശ്യമാണെന്നും ഇതിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ലക്ഷ്യം പൂർത്തിയാക്കും വരെ പ്രതിപക്ഷം അവരുടെ കൂടെയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

Rahul Gandhi wants PM to apologise to students
ദേ ഇങ്ങനെ വേണം യുവാക്കളെ പിടിക്കാന്‍... വീണ്ടും വീഡിയോയുമായി പ്രധാനമന്ത്രി; ഇത്തവണ നന്ദി പ്രകടനം
News Malayalam 24x7
newsmalayalam.com