കൺഫേം ടിക്കറ്റ് എത്ര മണിക്കൂർ മുമ്പ് റദ്ദ് ചെയ്താൽ റീഫണ്ട് ലഭിക്കും? നിയമം പരിഷ്കരിച്ച് റെയിൽവെ

അറിയാം റെയിൽവേയുടെ പുതിയ റീഫണ്ടിംങ് നിയമങ്ങൾ
ഇന്ത്യൻ റെയിൽവേ
ഇന്ത്യൻ റെയിൽവേ
Published on: 
Updated on: 

ഡൽഹി: ടിക്കറ്റ് ബുക്കിങിൽ പരിഷ്കരണവുമായി ഇന്ത്യൻ റെയിൽവേ. പുതിയ നിയമം അനുസരിച്ച് ട്രെയിൻ പുറപ്പെടുന്നതിന് 24 മുതൽ 72 മണിക്കൂറിനുള്ളിൽ കൺഫേം റദ്ദാക്കിയാൽ റീഫണ്ടിൽ 25 ശതമാനം കിഴിവ് ലഭിക്കും. 24നും 8 മണിക്കൂറിനുമുള്ളിൽ റദ്ദാക്കിയാൽ 50 ശതമാനം കിഴിവ് ലഭിക്കും. അതേസമയം, എട്ട് മണിക്കൂറിനുള്ളിലാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ റീഫണ്ട് ലഭിക്കില്ല.

ഇന്ത്യൻ റെയിൽവേ
ഹിന്ദു പട്ടികജാതിയില്‍ നിന്ന് മതം മാറിയവര്‍ക്ക് സംവരണ പദവി ലഭിക്കില്ല; നിർണായക വിധിയുമായി സുപ്രീംകോടതി

പുതിയ റീഫണ്ടിങ് ഏപ്രിലിൽ ഘട്ടംഘട്ടമായി നടപ്പാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ടിക്കറ്റ് റദ്ദാക്കലിനു പുറമെ ബോർഡിങ് പോയിൻ്റ് മാറ്റുന്നതിനും അനുമതി നൽകിയിട്ടുണ്ട്. ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിട്ട് മുമ്പ് വരെ ഇനി ബോർഡിങ് പോയിൻ്റ് മാറ്റാൻ കഴിയും.

ഇന്ത്യൻ റെയിൽവേ
പശ്ചിമേഷ്യയിലേത് ആശങ്കപ്പെടുത്തുന്ന സാഹചര്യം: പ്രധാനമന്ത്രി ലോക്സഭയിൽ
News Malayalam 24x7
newsmalayalam.com