റെയിൽവേ റണ്ണിങ് ജീവനക്കാരുടെ കിലോമീറ്റർ അലവൻസ് പരിഷ്കരിച്ചു

ലോക്കോ പൈലറ്റ്, ഗാർഡ്, മറ്റ് ഓപ്പറേറ്റിങ് സ്റ്റാഫ് എന്നിവരുടെ അലവൻസാണ് വർധിപ്പിക്കുന്നത്
റെയിൽവേ റണ്ണിങ് സ്റ്റാഫ്
റെയിൽവേ റണ്ണിങ് സ്റ്റാഫ്
Published on: 
Updated on: 

ഡൽഹി: റെയിൽവേ റണ്ണിങ് ജീവനക്കാരുടെ ജോലി സമയത്തെ യാത്രാ അലവൻസ് പരിഷ്കരിച്ചു. ലോക്കോ പൈലറ്റ്, ഗാർഡ്, മറ്റ് ഓപ്പറേറ്റിങ് സ്റ്റാഫ് എന്നിവരുടെ അലവൻസാണ് വർധിപ്പിക്കുന്നത്.

കിലോമീറ്റർ അലവൻസ് 25 ശതമാനമായാണ് റെയിൽവേ വർധിപ്പിച്ചിരിക്കുന്നത്. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൻ്റെ 30 ശതമാനം, 20 ദിവസത്തെ ട്രാവലിങ് അലവൻസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് കിലോമീറ്റർ അലവൻസ് കണക്കാക്കുന്നത്.

റെയിൽവേ റണ്ണിങ് സ്റ്റാഫ്
തമിഴ്നാട് തെരഞ്ഞെടുപ്പ്: ബിജെപിയിൽ തനിക്ക് അർഹമായ സ്ഥാനം ലഭിക്കുന്നില്ലെന്ന് ശരത് കുമാർ

2024 മുതൽ ഡിഎ, അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനമെത്തിയതിൻ്റെ പശ്ചാത്തലത്തിലാണ് അലവൻസ് പരിഷ്കരണം. ഏകദേശം രണ്ട് ലക്ഷം ജീവനക്കാർക്ക് ഇതിൻ്റെ നേട്ടം ലഭിക്കും.

റെയിൽവേ റണ്ണിങ് സ്റ്റാഫ്
യുഎസ് തങ്ങളുടെ ആണവായുധങ്ങൾ ലക്ഷ്യമിട്ടാൽ ഡൽഹിയിലും മുംബൈയിലും ബോംബിടും: ഭീഷണിയുമായി മുൻപാകിസ്ഥാൻ സ്ഥാനപതി
News Malayalam 24x7
newsmalayalam.com