

ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയെ ഷൂ കൊണ്ട് ആക്രമിച്ച അഭിഭാഷകന്‍ രാകേഷ് കിഷോറിന് നേരെ ആക്രമണം. ഡല്‍ഹി ഹൈക്കോടതിയില്‍ വച്ച് ചെരിപ്പ് കൊണ്ടാണ് രാകേഷ് കിഷോറിന് നേരെ ആക്രമണമുണ്ടായത്. ഡല്‍ഹിയിലെ കര്‍കര്‍ഡൂമ കോടതിയില്‍ വച്ചാണ് ഒരു സംഘമെത്തി അഭിഭാഷകന് നേരെ ആക്രമണം ഉണ്ടായത്.
കൂട്ടത്തില്‍ ഒരു 35,40 പ്രായം തോന്നിക്കുന്ന ചെറുപ്പക്കാരനാണ് തന്നെ ചെരുപ്പുമായി വന്ന് ആക്രമിച്ചതെന്ന് രാകേഷ് കിഷോര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ആക്രമണം ഉണ്ടായതിന് പിന്നാലെ അവിടെ നിന്നും പോയി. ബി.ആര്‍. ഗവായിയെ ആക്രമിച്ചതിനുള്ള ശിക്ഷയാണിതെന്നാണ് അവര്‍ പറഞ്ഞത്. ഗവായിയും ഒരു ദളിത് ആണെന്നും അതുകൊണ്ടാണ് ദ്ദേഹത്തിന് ഷൂ കൊണ്ടുള്ള ആക്രമണം നേരിടേണ്ടി വന്നതെന്നും അവര്‍ പറഞ്ഞു,' രാകേഷ് കിഷോര്‍ പറഞ്ഞു.
ആക്രമണത്തില്‍ തനിക്ക് പരിക്കേറ്റിട്ടില്ലെന്നും കോടതി കുടുംബത്തില്‍ നിന്ന് തന്നെ ഉള്ള ആക്രമണമാണ്. അതില്‍ പരാതി നല്‍കിയിട്ട് എന്തിനാണെന്നും രാകേഷ് പറഞ്ഞു.
'പരാതിയൊന്നും നല്‍കിയിട്ടില്ല. അഭിഭാഷകര്‍ക്കെതിരെ തന്നെ പരാതി നല്‍കിയിട്ട് എന്താണ് കാര്യം? അവരൊക്കെ നമ്മുടെ സഹോദരങ്ങളാണ്. കുടുംബത്തിനകത്തുള്ള ചെറിയ ഒരു കാര്യം മാത്രമാണിത്,' രാകേഷ് പറഞ്ഞു.
ഒക്‌ടോബര്‍ ആറിനാണ് മുന്‍ ചീഫ് ജസ്റ്റിസിനെതിരെ ആക്രമണം ഉണ്ടായത്. അദ്ദേഹം ജസ്റ്റിസ് ചന്ദ്രനൊപ്പം ഇരിക്കുന്നതിനിടെ രാകേഷ് കിഷോര്‍ ഷൂ എറിയുകയായിരുന്നു. ഉടനെ തന്നെ രാകേഷിനെ പിടികൂടിയെങ്കിലും പിന്നീട് വിട്ടയച്ചു. രാകേഷിനെതിരെ നടപടിയെടുക്കരുതെന്ന് ബിആര്‍ ഗവായി രജിസ്ട്രാര്‍ ജനറലിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ഇത്തരം കാര്യങ്ങള്‍ കൊണ്ടൊന്നും തന്നെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ഇത്തരം കാര്യങ്ങള്‍ ഒക്കെ ഒഴിവാക്കുന്നതാണ് നല്ലതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.