പേടിഎമ്മിന്റെ ബാങ്കിംഗ് ലൈസന്‍സ് റദ്ദാക്കി റിസര്‍വ് ബാങ്ക്; നിക്ഷേപം സ്വീകരിക്കാനോ ലോണ്‍ അനുവദിക്കാനോ അനുമതി ഇല്ല

2022 മുതലുള്ള സാമ്പത്തിക ക്രയവിക്രയങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് നടപടി.
പേടിഎമ്മിന്റെ ബാങ്കിംഗ് ലൈസന്‍സ് റദ്ദാക്കി റിസര്‍വ് ബാങ്ക്; നിക്ഷേപം സ്വീകരിക്കാനോ ലോണ്‍ അനുവദിക്കാനോ അനുമതി ഇല്ല
Published on
Updated on

ന്യൂഡല്‍ഹി: പേടിഎം ആപ്പിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി. ഇന്നു മുതല്‍ പേടിഎമ്മിന് നിക്ഷേപം സ്വീകരിക്കാനോ ലോണ്‍ അനുവദിക്കാനോ അനുമതി ഇല്ല. 2022 മുതലുള്ള സാമ്പത്തിക ക്രയവിക്രയങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് നടപടി. നിലവിലുള്ള ബാധ്യതകള്‍ തീര്‍ക്കാനും ആര്‍ബിഐ നിര്‍ദേശിച്ചു.

ആര്‍ബിഐ നിബന്ധനകള്‍ പാലിക്കുന്നതില്‍ ബാങ്ക് പരാജയപ്പെട്ടുവെന്നും ബാങ്കിന്റെ ഗവേര്‍ണന്‍സ് കംപ്ലയന്‍സ് എന്നിവയില്‍ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും മാറ്റങ്ങളുണ്ടാകാത്തതിനാലാണ് ലൈസന്‍സ് റദ്ദാക്കിയതെന്നും ആര്‍ബിഐ അറിയിച്ചു.

പേടിഎമ്മിന്റെ ബാങ്കിംഗ് ലൈസന്‍സ് റദ്ദാക്കി റിസര്‍വ് ബാങ്ക്; നിക്ഷേപം സ്വീകരിക്കാനോ ലോണ്‍ അനുവദിക്കാനോ അനുമതി ഇല്ല
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ വീണ്ടും ഇംപീച്ച്‌മെന്റ് നോട്ടീസുമായി പ്രതിപക്ഷം; 73 എംപിമാര്‍ ഒപ്പുവച്ചു

2018 ബാങ്കിംഗ് ലൈസന്‍സ് സംബന്ധിച്ച റിസര്‍ ബാങ്കിന്റെ നിബന്ധനകള്‍ക്ക് വിധേയമാകാത്ത പേടിഎമ്മിന് നോട്ടീസ് നല്‍കിയിരുന്നു.

പേടിഎമ്മിന്റെ ബാങ്കിംഗ് ലൈസന്‍സ് റദ്ദാക്കി റിസര്‍വ് ബാങ്ക്; നിക്ഷേപം സ്വീകരിക്കാനോ ലോണ്‍ അനുവദിക്കാനോ അനുമതി ഇല്ല
ചെറിയ തെറ്റുകള്‍ക്ക് പോലും വലിയ പിഴ നല്‍കേണ്ടിവരും; ശ്രദ്ധിച്ചില്ലെങ്കില്‍ അടക്കേണ്ടിവരിക നികുതിയുടെ 200% പിഴ

അതേസമയം നിലവിലെ ആര്‍ബിഐ നിയന്ത്രണം പേടിഎമ്മിന്റെ പ്രവര്‍ത്തനങ്ങളെയോ സേവനങ്ങളെയോ സാമ്പത്തികത്തെയോ ബാധിക്കില്ലെന്ന് പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്യൂണിക്കേഷന്‍സ് അറിയിച്ചു.

News Malayalam 24x7
newsmalayalam.com