അക്കൗണ്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു; മെറ്റയ്‌ക്കെതിരെ കോൺഗ്രസ് കോടതിയിൽ

കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തുടനീളമുള്ള മെറ്റ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയുടെ മാതൃക കമ്പനിയായ മെറ്റയ്ക്കെതിരെ കോൺഗ്രസ് നിയമ നടപടി സ്വീകരിച്ചത്.
അക്കൗണ്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു; മെറ്റയ്‌ക്കെതിരെ കോൺഗ്രസ് കോടതിയിൽ
Published on: 
Updated on: 

ഡൽഹി: നരേന്ദ്ര മോദി സർക്കാരിനെ ചോദ്യം ചെയ്യുന്നതോ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ടതോ ആയ ഉള്ളടക്കങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു എന്ന് ആരോപിച്ച് മെറ്റയ്ക്കെതിരെ കോൺഗ്രസ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തുടനീളമുള്ള മെറ്റ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയുടെ മാതൃക കമ്പനിയായ മെറ്റയ്ക്കെതിരെ കോൺഗ്രസ് നിയമ നടപടി സ്വീകരിച്ചത്.

നിയമാനുസൃതമായ രാഷ്ട്രീയ അഭിപ്രായപ്രകടനങ്ങളെ അടിച്ചമർത്തുന്നതിനുള്ള ഉപകരണമായി മെറ്റമാറിയെന്ന് കോൺഗ്രസ് ഹർജിയിൽ ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകരും ഭാരവാഹികളും ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെയ്ക്കുന്ന രാഷ്ട്രീയ പോസ്റ്റുകൾ സ്വയമേവ നിയന്ത്രിക്കുന്നതിനായി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പേരും ചിത്രങ്ങളും മെറ്റ കീവേഡുകളായി ഉപയോഗിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം മേധാവി മനു ജെയിൻ ബുധനാഴ്ച സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കി.

അക്കൗണ്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു; മെറ്റയ്‌ക്കെതിരെ കോൺഗ്രസ് കോടതിയിൽ
സിജെപി നേതാവ് സൗരവ് ദാസിനെതിരെ ലുക്ക്ഔട്ട് സർക്കുലർ; പാസ്‌പോർട്ടിലെ വിവരങ്ങളിൽ പൊരുത്തക്കേടെന്ന് കേന്ദ്രം

കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായി ചൊവ്വാഴ്ച മെറ്റ പ്രതിനിധികൾ കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം മേധാവി സുപ്രിയ ശ്രീനേറ്റുമായി ഡൽഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യൻ നിയമങ്ങൾ പാലിക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും സർക്കാർ ഉന്നയിച്ച എതിർപ്പുകളാണ് നടപടിക്ക് കാരണമായതെന്നും മെറ്റ പ്രതിനധികൾ യോഗത്തിൽ പറഞ്ഞെന്ന് ബന്ധപ്പെട്ടവർ കോടതിയെ അറിയിച്ചു.

മെറ്റയുടെ സമീപനം പ്രതിപക്ഷത്തോട് വിവേചനപരമാണെന്നും ഇത് ഇന്ത്യൻ ജനാധിപത്യത്തിലുള്ള കടന്നുകയറ്റമാണെന്നും സുപ്രിയ കുറ്റപ്പെടുത്തി. എക്സ് പോലുള്ള മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പോസ്റ്റുകൾക്കോ അക്കൗണ്ടുകൾക്കോ എതിരെ നടപടിയെടുക്കുന്നതിന് മുമ്പ് ഉപയോക്താക്കൾക്ക് വിശദീകരണം നൽകാൻ അവസരം നൽകാറുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

അക്കൗണ്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു; മെറ്റയ്‌ക്കെതിരെ കോൺഗ്രസ് കോടതിയിൽ
പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 3 വരെ; മണ്ഡല പുനർനിർണയ ബിൽ അജണ്ടയെന്ന് സൂചന

കോൺഗ്രസിൻ്റെ എഐ നിർമ്മിത ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്ന മെറ്റ, ബിജെപിയുടെ സമാനമായ ഉള്ളടക്കങ്ങൾ അനുവദിക്കുന്നത് വ്യക്തമായ പക്ഷപാതമാണെന്ന് സുപ്രിയ വ്യാഴാഴ്ച പറഞ്ഞു. മോദി സർക്കാരിനെയും ബിജെപിയെയും വിമർശിക്കുന്ന ഉള്ളടക്കങ്ങൾ യാതൊരു വിശദീകരണവുമില്ലാതെ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്യുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാനു ചിബ്, ചുമതലയുള്ള ഭാരവാഹി മനീഷ് ശർമ്മ എന്നിവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായും അവർ വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച ഹൈദരാബാദിലെ മെറ്റ ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അതിക്രമിച്ചു കയറി പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. മുംബൈ, ഗുരുഗ്രാം എന്നിവിടങ്ങളിലും സമാനമായ പ്രതിഷേധങ്ങൾ നടന്നു. ഡൽഹി മുതൽ ബെംഗളൂരു വരെയുള്ള നഗരങ്ങളിൽ മെറ്റ സിഇഒ മാർക്ക് സക്കർബർഗിനെ ആർഎസ്എസ് യൂണിഫോമിൽ ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ ഉയർത്തിക്കാട്ടിയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.