പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 3 വരെ; മണ്ഡല പുനർനിർണയ ബിൽ അജണ്ടയെന്ന് സൂചന

30 ന് തിങ്കളാഴ്ച ലോക്സഭയും ഡിസംബർ രണ്ട് ബുധനാഴ്ച രാജ്യസഭയും അത്യാവശ്യ സർക്കാർ കാര്യങ്ങൾ കൈകാര്യം ചെയ്യാനായി ചേരാനുള്ള അനുമതി തേടിയെന്നാണ് കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചത്
Special session of Parliament from November 30 to December 3
പ്രതീകാത്മക ചിത്രം
Published on: 
Updated on: 

ഡൽഹി: പ്രത്യേക പാർലമെൻ്റിൻ്റെ സമ്മേളന തീയതി പ്രഖ്യാപിച്ചു. നവംബർ 30 മുതൽ ഡിസംബർ 3 വരെയാണ് പ്രത്യേക സമ്മേളനം ചേരുക. 30 ന് ലോക്സഭയും ഡിസംബർ രണ്ട് ബുധനാഴ്ച രാജ്യസഭയും ചേരും. അത്യാവശ്യ സർക്കാർ കാര്യങ്ങൾ കൈകാര്യം ചെയ്യാനായാണ് യോഗം ചേരുന്നതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു.

മണ്ഡല പുനർ നിർണയ ബില്ലും വനിതാ സംവരണ ബില്ലും കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ നീക്കം. സഭാസമ്മേളനം വിളിച്ചുചേർക്കാൻ ലോക്‌സഭാ സ്പീക്കറോടും രാജ്യസഭാ ചെയർമാനോടും അഭ്യർഥിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രിയുടെ സാമൂഹികമാധ്യമക്കുറിപ്പിലുണ്ട്.

Special session of Parliament from November 30 to December 3
അമ്മാവൻ്റെ മകനുമായുള്ള പ്രണയ ബന്ധത്തെച്ചൊല്ലി തർക്കം; 19കാരിയെ പിതാവ് കൊലപ്പെടുത്തിയെന്ന് സംശയം

എന്നാൽ, സമ്മേളനത്തിന്റെ അജണ്ട എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. മണ്ഡല പുനർനിർണയം ഉൾപ്പെടെയുള്ള ബില്ലുകൾ ചർച്ചയായേക്കുമെന്നാണ് വിവരം.

Special session of Parliament from November 30 to December 3
മരണ മുനമ്പിൽ നിന്നും 20 അമ്മമാരെ കൈപിടിച്ചുയർത്തിയ നഴ്സ്; മുംബൈ ഭീകരാക്രമണത്തിലെ അറിയാക്കഥ!