'എംഎൽഎമാർ പേപ്പട്ടിയുടെ കടിയേറ്റവർ'; വിവാദങ്ങൾക്കിടയാക്കി തെലങ്കാന മുഖ്യമന്ത്രിയുടെ പരാമർശം

ഡൽഹിയിൽ നടന്ന 'ഇന്ത്യ' മുന്നണി റാലിക്കിടെ മുതിർന്ന മന്ത്രി ദാമോദർ രാജനരസിംഹയും ജുക്കൽ എംഎൽഎ ടി ലക്ഷ്മികാന്ത റാവുവും തമ്മിൽ പരസ്യമായ വാക്കേറ്റമുണ്ടായി.
Revanth Reddy's 'Dissenting MLAs Bitten By Mad Dogs' Remark Sparks Row
Revanth Reddy's 'Dissenting MLAs Bitten By Mad Dogs' Remark Sparks Row
Published on: 
Updated on: 

ഹൈദരാബാദ്: അധികാരമേറ്റ് മൂന്ന് വർഷങ്ങൾക്കിപ്പറം പാർട്ടിയിൽ നിന്നും കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങി കോൺഗ്രസ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി. സ്വന്തം പാർട്ടി എംഎൽഎമാരിൽ ചിലരെ പേരെടുത്ത് പറയാതെ 'പേപ്പട്ടിയുടെ കടിയേറ്റവർ' എന്ന് വിശേഷിപ്പിച്ചതാണ് കടുത്ത വിവാദങ്ങൾക്ക് ഇടയാക്കിയത്. ഇതേ തുടർന്ന് പാർട്ടി എംഎൽഎമാർ തന്നെ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി.

മുഖ്യമന്ത്രിയുടെ അടുത്ത അനുയായികളുടെയും മന്ത്രിമാരുടെയും മണ്ഡലങ്ങളിൽ മാത്രമാണ് വികസന ഫണ്ടുകൾ നൽകുന്നതെന്നും ബാക്കിയുള്ളവരെ അവഗണിക്കുകയാണെന്നും മറ്റ് നിയമസഭാംഗങ്ങൾ അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ പാടുപെടുകയാണെന്നും മുനുഗോഡ് എംഎൽഎ കൊമാട്ടിറെഡ്ഡി രാജ് ഗോപാൽ റെഡ്ഡി ആരോപിച്ചു. ഇത് മറ്റൊരു രാഷ്ട്രീയ 'കുരുക്ഷേത്ര'യാകുമെന്നും അവർ പറഞ്ഞു.

ഇതിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമർശം. പിന്നാലെ ഭരണഘടനാപരവും രാഷ്ട്രീയപരവുമായ പദവിയിലിരിക്കുന്നവർ ഇത്തരം പരാമർശങ്ങൾ നടത്തുന്നതിനെതിരെ രാജ് ഗോപാൽ റെഡ്ഡി രംഗത്തെത്തി. അഴിമതിരഹിത ഭരണം എന്ന സർക്കാരിന്‍റെ അവകാശവാദത്തെയും അദ്ദേഹം ചോദ്യം ചെയ്തു. ചെറിയ വികസന പ്രവർത്തനങ്ങൾക്ക് പോലും സർക്കാർ ഉദ്യോഗസ്ഥർ കരാറുകാരിൽ നിന്ന് 10-20% കമ്മീഷൻ ആവശ്യപ്പെടുന്നുണ്ടെന്ന് ജാഡ്‌ചെർല എംഎൽഎ ജെ. അനിരുദ്ധ് റെഡ്ഡി ആരോപിച്ചു. ഏകദേശം 40 കോടി രൂപയുടെ ബില്ലുകൾ കുടിശ്ശികയാണെന്നും ഇതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Revanth Reddy's 'Dissenting MLAs Bitten By Mad Dogs' Remark Sparks Row
തേജസ്വി യാദവിനെ ക്ഷണിച്ചില്ല; നിതീഷ് സേതുവിൻ്റെ പോസ്റ്ററുകൾ വലിച്ചു കീറി ആർജെഡി പ്രവർത്തകർ

ഇതിനിടെ ഡൽഹിയിൽ നടന്ന 'ഇന്ത്യ' മുന്നണി റാലിക്കിടെ മുതിർന്ന മന്ത്രി ദാമോദർ രാജനരസിംഹയും ജുക്കൽ എംഎൽഎ ടി ലക്ഷ്മികാന്ത റാവുവും തമ്മിൽ പരസ്യമായ വാക്കേറ്റമുണ്ടായി. കൂടാതെ, അച്ചടക്ക നടപടികളിലെ ഇരട്ടത്താപ്പിനെച്ചൊല്ലി മന്ത്രി ഡി. ശ്രീധർ ബാബുവും എംപി ജി. വംശി കൃഷ്ണയും തമ്മിലും ഭിന്നതകളുണ്ട്. മുൻ മന്ത്രി കൊണ്ട സുരേഖയുടെ രാജിക്ക് പിന്നാലെയുണ്ടായ വിവാദങ്ങളും പാർട്ടിയെ പ്രതിരോധത്തിലാക്കി.

ഇതോടെ, പാർട്ടിയുടെ അഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായ് എഐസിസി പുതിയ ചുമതലക്കാരനായി ബി.എം. സന്ദീപ് കുമാറിനെ നിയമിച്ചു. 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വരാനിരിക്കുന്ന ഗ്രേറ്റർ ഹൈദരാബാദ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കോൺഗ്രസ് സർക്കാരിന് പ്രധാനപ്പെട്ട രാഷ്ട്രീയ പരീക്ഷണങ്ങളിലൊന്നായി മാറിയേക്കാം എന്നാണ് നിലവിലെ വിലയിരുത്തൽ. 2020 ലെ ജിഎച്ച്എംസി തിരഞ്ഞെടുപ്പിൽ ഹൈദരാബാദിൽ കോൺഗ്രസ് മോശം പ്രകടനമാണ് കാഴ്ചവച്ചത്. 2023 ലെ നിയമസഭയിൽ മുൻ ജിഎച്ച്എംസി പരിധിയിലുള്ള 24 മണ്ഡലങ്ങളിൽ ഒരു നിയമസഭാ സീറ്റ് പോലും നേടാതെ കോൺഗ്രസ് പരാജയപ്പെട്ടിരുന്നു.