ബിഹാര്‍ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിൽ എതിര്‍പ്പറിയിക്കാനുള്ള അന്തിമ സമയം നീട്ടണമെന്ന് ഹര്‍ജിക്കാര്‍. സുപ്രീം കോടതിയിലാണ് ആര്‍ജെഡിയുടെ ഉള്‍പ്പടെയുള്ള പാര്‍ട്ടികളുടെ ആവശ്യം. എതിർപ്പുകളും അവകാശവാദങ്ങളും സമർപ്പിക്കാൻ അടുത്തമാസം ഒന്ന് വരെ സമയം നൽകണമെന്നാണ് ഹർജിയിൽ പറുയുന്നത്. ഹര്‍ജിക്കാരുടെ ആവശ്യം സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ഹർജി പരിഗണിക്കുവാനുള്ള സമ്മതം ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ പോകാൻ ബെഞ്ച് അഭിഭാഷകനോട് ആവശ്യപ്പെട്ടു. എന്നാൽ അവർ കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്നും, അവർ സമയം നീട്ടുന്നില്ലെന്നും അഭിഭാഷകൻ ബെഞ്ചിനെ അറിയിച്ചു. ആർജെഡിക്ക് വേണ്ടി അഭിഭാഷകൻ ഭൂഷണും മുതിർന്ന അഭിഭാഷകൻ ഷോബ് ആലവും ഹാജരായി. ഹർജിക്കാരുടെ അപേക്ഷകൾ തിങ്കളാഴ്ച കേൾക്കുമെന്ന് ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
അതേസമയം, വോട്ടർ അധികാർ യാത്രയെ ചൊല്ലി ബിഹാറിൽ വൻ സംഘർഷം. പാട്നയിലെ കോൺഗ്രസ് ഓഫീസിന് മുന്നൽ പ്രവർത്തകർ ഏറ്റുമുട്ടി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്നാരോപിച്ചാണ് ബിജെപി കോൺഗ്രസ് ഓഫീസിലേക്ക് പ്രതിഷേധം നടത്തിയത്.