വിദ്യാര്‍ഥി പ്രക്ഷോഭത്തിനെതിരായ പൊലീസ് അതിക്രമം; ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ച് സുപ്രീം കോടതി

സമരക്കാര്‍ക്കെതിരെ അമിത ബലപ്രയോഗം നടത്തിയെന്ന ആരോപണങ്ങള്‍ക്കൊപ്പം, സുരക്ഷാ ഉദ്യോഗസ്ഥരെ സമരക്കാര്‍ ആക്രമിച്ചെന്ന ആക്ഷേപവും സമിതി പരിശോധിക്കും.
വിദ്യാര്‍ഥി പ്രക്ഷോഭത്തിനെതിരായ പൊലീസ് അതിക്രമം; ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ച് സുപ്രീം കോടതി
ANI
Published on
Updated on

കഴിഞ്ഞമാസം ഡല്‍ഹിയിലും രാജ്യത്തെ മറ്റിടങ്ങളിലും നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിനെതിരായ പൊലീസ് അതിക്രമം സംബന്ധിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. സുപ്രീംകോടതി മുന്‍ ജഡ്‌ജി ജസ്റ്റിസ് ആര്‍. സുഭാഷ് റെഡ്ഡി അധ്യക്ഷനായി അഞ്ചംഗ സമിതിയെയാണ് കോടതി നിയോഗിച്ചത്. സമരക്കാര്‍ക്കെതിരെ പൊലീസും അര്‍ധസൈനിക സേനകളും അമിത ബലപ്രയോഗം നടത്തിയെന്ന ആരോപണങ്ങള്‍ക്കൊപ്പം, സുരക്ഷാ ഉദ്യോഗസ്ഥരെ സമരക്കാര്‍ ആക്രമിച്ചെന്ന ആക്ഷേപവും സമിതി പരിശോധിക്കും.

വിദ്യാര്‍ഥി സമരത്തിനെതിരായ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. റിട്ട. ജസ്റ്റിസ് ആര്‍. സുഭാഷ് റെഡ്ഡി അധ്യക്ഷനായ സമിതിയില്‍ പഞ്ചാബ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് രവിശങ്കര്‍ ഝാ, ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്‌ജി ജസ്റ്റിസ് ശാലീന്ദര്‍ കൗര്‍, സിബിഐ മുന്‍ ഡയറക്ടര്‍ റിഷി കുമാര്‍ ശുക്ല, മേഘാലയ മുന് ഡിജിപി എല്‍ആര്‍ ബിഷ്ണോയി എന്നിവരാണ് അംഗങ്ങള്‍.

വിദ്യാര്‍ഥി പ്രക്ഷോഭത്തിനെതിരായ പൊലീസ് അതിക്രമം; ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ച് സുപ്രീം കോടതി
മോഷണ ശ്രമം തടഞ്ഞതിന് പ്രതികാരം; തെലങ്കാനയിൽ സ്കൂൾ പ്രിൻസിപ്പലിനെ വിദ്യാർഥികൾ കുത്തിക്കൊലപ്പെടുത്തി

സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസും മറ്റു സുരക്ഷാ ഏജന്‍സികളും നടത്തിയ അമിത ബലപ്രയോഗം; മുന്നറിയിപ്പോ വിവേചനമോ ഇല്ലാതെ പെല്ലറ്റ് ഗണ്ണുകള്‍, ഇലക്ട്രിക് ബാറ്റണ്‍, ലാത്തിച്ചാര്‍ജ്, കണ്ണീര്‍വാതകം എന്നിവയുടെ ഉപയോഗം; അറസ്റ്റോ ബലപ്രയോഗമോ നടത്തുമ്പോള്‍ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും യൂണിഫോം, നെയിംപ്ലേറ്റ് ഉള്‍പ്പെടെ ധരിച്ചിരുന്നോ; പ്രതിഷേധക്കാരെ നിരീക്ഷിക്കാന്‍ എന്തെങ്കിലും സംവിധാനം ഒരുക്കിയിരുന്നെങ്കില്‍ അത് സ്വകാര്യതയും സ്വതന്ത്രമായി ഒത്തുചേരാനുമുള്ള ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിച്ചിട്ടുണ്ടോ; വനിതാ സമരക്കാരെ ലക്ഷ്യമിട്ട് ഏതെങ്കിലും തരത്തിലുള്ള അക്രമമോ, പീഡനശ്രമമോ, ഇരയാക്കലോ നടന്നിട്ടുണ്ടോ; പൊലീസ് അതിക്രമത്തില്‍ ഇരയായവര്‍ക്ക് മെഡിക്കല്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള സഹായമോ, നഷ്ടപരിഹാരമോ നല്‍കണോ; പൊലീസിനും സുരക്ഷാ ഉദ്യോഗസ്ഥരെയും സമരക്കാര്‍ ആക്രമിച്ചോ; സമരത്തിനിടെ തകര്‍പ്പെട്ട പൊതുമുതല്‍; ഉത്തരവാദിത്ത നിര്‍വഹണത്തിനിടെ പൊലീസിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഉണ്ടായ പരിക്കുകള്‍, മാനസിക പ്രശ്നങ്ങള്‍, അവര്‍ക്കുള്ള മെഡിക്കല്‍ അല്ലെങ്കില്‍ മറ്റു നഷ്ടപരിഹാരം എന്നിങ്ങനെ കാര്യങ്ങളാകും സമിതി പരിശോധിക്കുക.

News Malayalam 24x7
newsmalayalam.com