നൈസായൊന്നു പാളി.. പ്രതിഷേധത്തിനിടെ ശിവസേന വനിതാ നേതാവ് കീറിയത് ബാൽ താക്കറെയുടെ ചിത്രം; ന്യായീകരണവുമായി ഷിൻഡെ

കോൺഗ്രസും ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയും സംഭവത്തിനെതിരെ രംഗത്തെത്തി
നൈസായൊന്നു പാളി.. പ്രതിഷേധത്തിനിടെ ശിവസേന വനിതാ നേതാവ് കീറിയത് ബാൽ താക്കറെയുടെ ചിത്രം; ന്യായീകരണവുമായി ഷിൻഡെ
Published on: 
Updated on: 

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥ ബിലോങിങ്ങ് എ ജേർണി ഓഫ് ലവിനെതിരെ ഏക്നാഥ് ഷിൻഡെ വിഭാഗം ശിവസേന നടത്തിയ പ്രതിഷേധത്തിനിടെ അബദ്ധത്തിൽ ബാൽ താക്കറെയുടെ ചിത്രം കീറിയ സംഭവത്തിൽ വിശദീകരണവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ ചിത്രമാണ് ഷിൻഡെ വിഭാഗം നേതാവ് ഷൈന എൻ.സി കീറിയതെന്നും ബാൽ താക്കറെയുടെ ചിത്രത്തിന് നേരെ അനാദരവ് ഉണ്ടായിട്ടില്ലെന്നുമായിരുന്നു ഷിൻഡെയുടെ വിശദീകരണം. ബാൽ താക്കറെ തങ്ങൾക്ക് ദൈവതുല്യനാണെന്നും അദ്ദേഹത്തെ അപമാനിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഷിൻഡെ പറഞ്ഞു.

സോണിയ ഗാന്ധിയുടെ പുസ്തകത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ഷൈന എൻ.സി ഒരു ഫോട്ടോ കീറിക്കളയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായത്. ചിത്രത്തിൽ ബാൽ താക്കറെ കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരെ ചെരുപ്പുകൊണ്ട് അടിക്കുന്ന ദൃശ്യമായിരുന്നു ഉണ്ടായിരുന്നത്. സ്വാതന്ത്ര്യസമര സേനാനി വി.ഡി. സവർക്കറെ അപമാനിച്ചതിൽ പ്രതിഷേധിച്ചായിരുന്നു അന്ന് ബാൽ താക്കറെയുടെ നടപടി.

ഫോട്ടോ കീറുന്നതിനിടെ പാർട്ടിയിലെ സഹപ്രവർത്തകൻ സഞ്ജയ് നിരുപം തെറ്റ് ചൂണ്ടിക്കാട്ടിയതോടെ ഷൈന എൻ.സി കീറിയ ഭാഗം കടലാസുകൾക്കിടയിൽ ഒളിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഇതോടെ ബാൽ താക്കറെയുടെ ചിത്രമാണ് കീറിയതെന്ന ആരോപണം ഉയർന്നു. കോൺഗ്രസും ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയും സംഭവത്തിനെതിരെ രംഗത്തെത്തി.

നൈസായൊന്നു പാളി.. പ്രതിഷേധത്തിനിടെ ശിവസേന വനിതാ നേതാവ് കീറിയത് ബാൽ താക്കറെയുടെ ചിത്രം; ന്യായീകരണവുമായി ഷിൻഡെ
ബിഹാറിൽ പട്ടാപ്പകൽ വൻ ജ്വല്ലറി കവർച്ച; എട്ടംഗ സംഘം കടത്തിയത് 40 കോടിയുടെ സ്വർണം

എന്നാൽ, കീറിയത് മണിശങ്കർ അയ്യരുടെ മുഖമുള്ള ഭാഗമാണെന്ന് ഷൈന എൻ.സി വിശദീകരിച്ചു. ബാൽ താക്കറെയുടെ ചിത്രം താൻ എവിടെയാണ് കീറിയതെന്ന് തെളിയിക്കണമെന്നും തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ എക്സിൽ കുറിച്ചു. വിവാദം ശക്തമായതോടെ ഷൈന എൻ.സിയെ വിളിച്ചുവരുത്തി ഏക്‌നാഥ് ഷിൻഡെ വിശദീകരണം തേടുകയും ചെയ്തിരുന്നു. നിയമസഭയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

അതേസമയം, ഉദ്ധവ് താക്കറെ വിഭാഗം എംപി സഞ്ജയ് റാവത്ത് ഷിൻഡെ വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ഷിൻഡെ വിഭാഗം നേതാക്കളെ 'വ്യാജ സൈനികർ' എന്ന് വിശേഷിപ്പിച്ച റാവത്ത്, ബാൽ താക്കറെയെ അപമാനിക്കുന്നവരെ പരസ്യമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.