അധികാര കൈമാറ്റം ഉടനില്ല, 2028ലെ തെരഞ്ഞെടുപ്പിനായി ഒറ്റക്കെട്ടെന്ന് സിദ്ധരാമയ്യയും ഡി.കെയും; ശിവകുമാറിൻ്റെ വീട്ടിലെത്തി പ്രശ്നം ഒത്തുതീർപ്പാക്കി മുഖ്യമന്ത്രി

ഇന്ന് രാവിലെ ഡി.കെ. ശിവകുമാറിൻ്റെ വസതിയിലെത്തിയ സിദ്ധരാമയ്യ ഒന്നിച്ചിരുന്ന് പ്രഭാത ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും ഇരുവരും പുറത്തുവിട്ടിരുന്നു.
Siddaramaiah-DK Shivakumar's Unity Show
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഒന്നിച്ച് പ്രഭാത ഭക്ഷണം കഴിക്കുന്നു.
Published on
Updated on

ബെംഗളൂരു: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ട പോലെ തന്നെ 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ തങ്ങൾ ഒറ്റക്കെട്ടായി നേരിടുമെന്ന് വാർത്താസമ്മേളനത്തിൽ വ്യക്തിമാക്കി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും.

ഇന്ന് രാവിലെ ഡി.കെ. ശിവകുമാറിൻ്റെ വസതിയിലെത്തി സിദ്ധരാമയ്യ ഒന്നിച്ചിരുന്ന് പ്രഭാത ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. അതേസമയം വിഷയം ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഉടൻ ഡൽഹിയിൽ യോഗം ചേരും.

കഴിഞ്ഞ ഒരു മാസത്തിനിടെ ഇരു നേതാക്കളും തമ്മിൽ മുഖ്യമന്ത്രി പദവിയുടെ കൈമാറ്റത്തെ ചൊല്ലി ഇടഞ്ഞുനിൽക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 2023ൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയത് മുതൽ സിദ്ധരാമയ്യയാണ് കോൺഗ്രസ് മുഖ്യമന്ത്രി കസേരയിൽ തുടരുന്നത്.

രണ്ടര വർഷത്തിന് ശേഷം ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രി പദം കൈമാറാമെന്നായിരുന്നു ഇരു വിഭാഗങ്ങളും തമ്മിൽ നേരത്തെ എത്തിയ ഉടമ്പടി. ഇതിൽ ഉടൻ തീരുമാനമായില്ലെങ്കിൽ കർണാടക കോൺഗ്രസ് അധ്യക്ഷ പദവി ഒഴിയുമെന്ന് ഡി.കെ. ശിവകുമാർ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. തുടർന്നാണ് കോൺഗ്രസ് നേതൃത്വം ഇടപെട്ട് ഇരുവരേയും അനുനയിപ്പിച്ചത്.

Siddaramaiah-DK Shivakumar's Unity Show
കരുത്താർജ്ജിച്ച് 'ഡിറ്റ് വാ' ചുഴലിക്കാറ്റ്; നാളെ ദക്ഷിണേന്ത്യയിൽ കരതൊടും, റെഡ് അലേർട്ട് പ്രഖ്യാപിച്ചു

അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരുവർക്കുമിടയിൽ ഉടലെടുത്ത ആശയക്കുഴപ്പം ഹൈക്കമാൻഡ് ഇടപെട്ട് പരിഹരിച്ചെന്നാണ് സൂചന. അതേസമയം, എഐസിസി മുന്നോട്ട് വച്ച ഒത്തുതീർപ്പ് ഫോർമുല എന്താണെന്ന് വ്യക്തമല്ല. ആശയക്കുഴപ്പം പരിഹരിച്ചെന്ന് മാത്രമാണ് ഉപമുഖ്യമന്ത്രി ഇന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

ഞങ്ങൾ അതേക്കുറിച്ച് ചർച്ച ചെയ്തുവെന്നും കോർപ്പറേഷൻ, ഗ്രാമപഞ്ചായത്ത്, 2028ലെ നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയിൽ വിജയിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യമെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു. "ഞങ്ങൾ രണ്ടുപേരും നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് പ്രവർത്തിച്ചു. അതുപോലെ, 2028ലെ തെരഞ്ഞെടുപ്പിലും ഒറ്റക്കെട്ടായി പോരാടാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഞങ്ങൾക്ക് ഒരു വ്യത്യാസവുമില്ല. ഇന്നുവരെ ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ല. മുന്നോട്ട് പോകുമ്പോഴും ഒരു വ്യത്യാസവും ഉണ്ടാകില്ല," ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

2004ൽ പ്രധാനമന്ത്രിയാകാനുള്ള അവസരം മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉപേക്ഷിച്ചത് ചൂണ്ടിക്കാണിച്ചായിരുന്ന നേരത്തെ ശിവകുമാർ മുഖ്യമന്ത്രി സിദ്ധരാമയ്യ കടന്നാക്രമിച്ചത്. ലോകത്തിലെ ഏറ്റവും വലിയ കാര്യം ഒരാൾ അയാളുടെ വാക്ക് പാലിക്കുക എന്നതാണെന്ന് ഡി.കെയുടെ പരാമർശം. അത് ഏറ്റുപിടിച്ച സിദ്ധരാമയ്യയുടെ പ്രതികരണവുമെല്ലാം ഏറെ ചർച്ചയായിരുന്നു.

Siddaramaiah-DK Shivakumar's Unity Show
എ320 വിമാനങ്ങളിൽ സോഫ്റ്റ്‌വെയർ പ്രശ്നം; ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്‌പ്രസ് ഉൾപ്പെടെ രാജ്യവ്യാപകമായി 250 ഓളം സർവീസുകൾ തടസപ്പെടും

Related Stories

No stories found.
News Malayalam 24x7
newsmalayalam.com