ഹൈക്കമാൻഡിന് മുന്നിൽ നിബന്ധന വച്ച് സിദ്ധരാമയ്യ; പുതിയ മന്ത്രിസഭയിൽ മകന് കൂടുതൽ വകുപ്പുകൾ വേണമെന്ന് ആവശ്യം

രാഹുലുമായും ഖാർഗെയുമായും കൂടിക്കാഴ്ച നടത്തി സിദ്ധരാമയ്യ
Siddaramaiah meets Rahul Gandhi
ഹൈക്കമാൻഡിന് മുന്നിൽ നിബന്ധന വച്ച് സിദ്ധരാമയ്യ
Published on
Updated on

ഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഡൽഹിയിലെത്തി സിദ്ധരാമയ്യ രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയും കണ്ടു. സ്ഥാനം ഒഴിഞ്ഞതിന് പകരം വൻ നിബന്ധനയാണ് സിദ്ധരാമയ്യ നേതൃത്വത്തിന് മുന്നിൽ വച്ചതെന്നാണ് റിപ്പോർട്ട്. ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ മകൻ യതീന്ദ്രയ്ക്ക് കൂടുതൽ വകുപ്പുകൾ ഉൾപ്പെടെ നിരവധി ആവശ്യങ്ങളാണ് സിദ്ധരാമയ്യ ഹൈക്കമാൻഡിനു മുന്നിൽ അവതരിപ്പിച്ചതെന്നാണ് വിവരം.

രാജ്യസഭ, എംഎൽസി നിയമനങ്ങൾക്കുള്ള പേരുകളുടെ പട്ടികയും മന്ത്രിസഭാ സ്ഥാനങ്ങൾക്കുള്ള മുൻഗണനകളും സിദ്ധരാമയ്യ കൈമാറിയിട്ടുണ്ട്. ശിവകുമാർ കൈകാര്യം ചെയ്തിരുന്ന മെഡിക്കൽ വിദ്യാഭ്യാസം, പിന്നാക്ക വിഭാഗങ്ങൾ, വ്യവസായങ്ങൾ, ജലവിഭവം എന്നിവയുൾപ്പെടെ മകൻ യതീന്ദ്രന് നൽകണമെന്ന് അദ്ദേഹം സമ്മർദ്ദം ചെലുത്തിയതായാണ് വിവരം.

Siddaramaiah meets Rahul Gandhi
കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറിനെ ഇന്ന് തെരഞ്ഞെടുക്കും; കൂടുതൽ ഉപമുഖ്യമന്ത്രിമാർ വേണമെന്ന ആവശ്യത്തിൽ ഉറച്ച് സിദ്ധരാമയ്യ പക്ഷം

മുഖ്യമന്ത്രി പദം രാജിവച്ചതിന് പിന്നാലെ സിദ്ധരാമയ്യക്ക് ഹൈക്കമാൻഡ് വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റ് നിരസിക്കുകയും കർണാടക രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനാണ് താൽപ്പര്യമെന്നും വ്യക്തമാക്കുകയും ചെയ്തു,

Siddaramaiah meets Rahul Gandhi
പ്രഭാത വിരുന്നിൽ സിദ്ധരാമയ്യയുടെ കാൽ തൊട്ട് വന്ദിച്ച് ഡി.കെ. ശിവകുമാർ; കർണാടകയിൽ നേതൃമാറ്റം ഉടൻ
News Malayalam 24x7
newsmalayalam.com