ആറ് മന്ത്രാലയങ്ങൾ ഇനി ഒരു കുടക്കീഴിൽ; കർത്തവ്യഭവൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

വികസിത ഇന്ത്യയുടെ നയങ്ങളും ദിശയും രൂപപ്പെടുത്തുന്നതിൽ കർത്തവ്യഭവൻ നിർണായക പങ്ക് വഹിക്കുമെന്ന് ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു.
കർത്തവ്യഭവൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
കർത്തവ്യഭവൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി Source: X/ Narendra Modi
Published on

കർത്തവ്യഭവൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്ത് പൊതു സെൻട്രൽ സെക്രട്ടേറിയറ്റ് മന്ദിരങ്ങളിൽ ആദ്യത്തേതാണ് കർത്തവ്യഭവൻ. ഡല്‍ഹിയുടെ പലഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന വിവിധ മന്ത്രാലയങ്ങളെയും വകുപ്പുകളെയും ഒരുകുടക്കീഴില്‍ കര്‍ത്തവ്യഭവനില്‍ ഏകോപ്പിക്കും. ആഭ്യന്തര, വിദേശകാര്യ, ഗ്രാമവികസന, പെട്രോളിയം ആൻഡ് പ്രകൃതി വാതക മന്ത്രാലയങ്ങൾ ഉൾപ്പെടെ ആറ് മന്ത്രാലയങ്ങൾ ഇനി ഇവിടെ പ്രവർത്തിക്കും.

വികസിത ഇന്ത്യയുടെ നയങ്ങളും ദിശയും രൂപപ്പെടുത്തുന്നതിൽ കർത്തവ്യഭവൻ നിർണായക പങ്ക് വഹിക്കുമെന്ന് ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. പുതിയ കെട്ടിടം ആധുനിക സൗകര്യങ്ങളുടെ പ്രതീകം മാത്രമല്ല, നല്ല ഭരണത്തിനും ഭാവിക്ക് അനുയോജ്യമായ ഭരണനിർവ്വഹണത്തിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ പ്രതിഫലനം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഗസ്റ്റ് വിപ്ലവത്തിന്റെ മാസമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി, ആധുനിക അടിസ്ഥാന സൗകര്യ പദ്ധതികൾ പൂർത്തീകരിച്ച് ചരിത്രപരമായ നാഴികക്കല്ലുകളുടെ ഒരു പരമ്പരയ്ക്ക് രാജ്യം സാക്ഷ്യം വഹിക്കുകയാണെന്നും പറഞ്ഞു.

കർത്തവ്യഭവൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
ഇന്ത്യക്കെതിരെ കടുത്ത നടപടിയുമായി ട്രംപ്; 25% അധിക തീരുവ പ്രഖ്യാപിച്ചു

1.5 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള അത്യാധുനിക ഓഫീസ് സമുച്ചയമാണ് കർത്തവ്യഭവൻ്റേത്. രണ്ട് ബേസ്മെൻ്റുകളിൽ ഏഴ് നിലകളിലായാണ് കർത്തവ്യഭവൻ രൂപകല്പന ചെയ്തിരിക്കുന്നത്. ഇപ്പോള്‍ പല പ്രധാന മന്ത്രാലയങ്ങളും പ്രവര്‍ത്തിക്കുന്നത് 1950-നും 1970-നും ഇടയില്‍ നിര്‍മ്മിച്ച ശാസ്ത്രി ഭവന്‍, കൃഷി ഭവന്‍, ഉദ്യോഗ് ഭവന്‍, നിര്‍മ്മാണ്‍ ഭവന്‍ തുടങ്ങിയവയിലാണ്. അവയെല്ലാം കാലഹരണപ്പെട്ട കെട്ടിടങ്ങളാണെന്നും സർക്കാർ ജീവനക്കാർക്ക് കൂടുതൽ സൗകര്യങ്ങളും മെച്ചപ്പെട്ട ജോലി സാഹചര്യങ്ങളും ഉറപ്പുവരുത്തുകയാണ് പുതിയ കെട്ടിടത്തിലൂടെ ലക്ഷ്യമിടുന്നതെന്നും സർക്കാർ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com