അസമിൽ കൊൽക്കത്ത-സായിരംഗ് എക്സ്പ്രസിൻ്റെ ആറ് കോച്ചുകൾ പാളം തെറ്റി; നിരവധി പേർക്ക് പരിക്ക്

എൻജിൻ ഉൾപ്പെടെ ഏഴ് കോച്ചുകളാണ് പാളം തെറ്റിയതെന്നാണ് പ്രാഥമിക വിവരം.
Six coaches of the Kolkata-Sairang Express derailed in Assam
അസമിൽ കൊൽക്കത്ത-സായിരംഗ് എക്സ്പ്രസിൻ്റെ ആറ് കോച്ചുകൾ പാളം തെറ്റി
Published on: 
Updated on: 

ഗുവാഹത്തി: അസമിലെ ഗുവാഹത്തിക്ക് സമീപമുള്ള ഡിഗാരു റെയിൽവേ സ്റ്റേഷനിൽ കൊൽക്കത്ത-സായിരംഗ് എക്സ്പ്രസ് പാളം തെറ്റി. ഇന്ന് രാവിലെ 6.54-ഓടെയായിരുന്നു സംഭവം. ട്രെയിന്‍റെ ആറ് കോച്ചുകളാണ് പാളം തെറ്റിയത്.

അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ലൈൻ മാറുന്നതിനിടെ ട്രെയിനിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Six coaches of the Kolkata-Sairang Express derailed in Assam
"അന്ന് രാജീവ് എനിക്കൊപ്പം പൊട്ടിക്കരഞ്ഞു"; ജീവിതത്തിലെ തീരാവേദന തുറന്നുപറഞ്ഞ് സോണിയ ഗാന്ധി

അപകടവിവരമറിഞ്ഞ ഉടൻ തന്നെ ഉന്നത റെയിൽവേ ഉദ്യോഗസ്ഥരും ആക്സിഡൻ്റ് റിലീഫ് ട്രെയിനുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. അപകടത്തെത്തുടർന്ന് ഈ റൂട്ടിലൂടെയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു.

Six coaches of the Kolkata-Sairang Express derailed in Assam
'പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചതിൽ എന്താണ് അത്ഭുതം?'; സോണിയ ഗാന്ധിയുടെ പരാമർശത്തിൽ മറുപടിയുമായി ശർമിഷ്ഠ മുഖർജി