'മോദിക്കെതിരായ അന്വേഷണം അട്ടിമറിച്ചത് ചില കോൺഗ്രസ് നേതാക്കൾ'; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഇന്നത്തെ ആഭ്യന്തര മന്ത്രി അമിത് ഷായാണ് ആദ്യം ജയിലിൽ പോയതെന്നും, അദ്ദേഹത്തിന്റെ കേസ് ഗുജറാത്തിന് പുറത്ത് വിചാരണ ചെയ്യപ്പെടുകയും നാടുകടത്തപ്പെട്ട നിലയിൽ കഴിയേണ്ടിവരികയും ചെയ്തു, അത്തരത്തിൽ മുന്നോട്ടുപോയിരുന്നെങ്കിൽ അടുത്തതായി മോദിയും ഇത്തരത്തില്‍ ആകേണ്ടതായിരുന്നു.
Veerappa Moily Alleges Congress Leaders Blocked Reforms and Gujarat Probe; Shivakumar, Siddaramaiah Skip Event
Veerappa Moily Alleges Congress Leaders Blocked Reforms and Gujarat Probe; Shivakumar, Siddaramaiah Skip EventNews Malayalam
Published on: 
Updated on: 

ബെംഗലൂരു: 2002-ലെ ഗുജറാത്ത് കലാപക്കേസിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരായ അന്വേഷണം യുപിഎ സർക്കാരിലെ ചില കോൺഗ്രസ് നേതാക്കൾ ഇടപെട്ട് മരവിപ്പിച്ചുവെന്ന ഗുരുതരമായ ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എം.വീരപ്പ മൊയ്‌ലി. ബെംഗളൂരുവിലെ കെപിസിസി ആസ്ഥാനത്ത് സോണിയാ ഗാന്ധിയുടെ 'ബിലോംഗിംഗ്: എ ജേർണി ഓഫ് ലവ്' എന്ന പുസ്തകം പ്രകാശനം ചെയ്ത ശേഷം സംസാരിക്കവെയാണ് മൊയ്‌ലി പാർട്ടിക്കുള്ളിൽ വൻ ചർച്ചയ്ക്ക് വഴിവെക്കുന്ന ഈ വെളിപ്പെടുത്തൽ നടത്തിയത്.

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഇന്നത്തെ ആഭ്യന്തര മന്ത്രി അമിത് ഷായാണ് ആദ്യം ജയിലിൽ പോയതെന്നും, അദ്ദേഹത്തിന്റെ കേസ് ഗുജറാത്തിന് പുറത്ത് വിചാരണ ചെയ്യപ്പെടുകയും നാടുകടത്തപ്പെട്ട നിലയിൽ കഴിയേണ്ടിവരികയും ചെയ്തു, അത്തരത്തിൽ മുന്നോട്ടുപോയിരുന്നെങ്കിൽ അടുത്തതായി മോദിയും ഇത്തരത്തില്‍ ആകേണ്ടതായിരുന്നു. എന്നാല്‍ യുപിഎ സര്‍ക്കാറിലെ ചില നേതാക്കള്‍ ഇത് തടഞ്ഞു. അത് കൊണ്ട് മോദിക്ക് കീഴില്‍ ഇപ്പോള്‍ അനുഭവിക്കുന്നു. എന്നാല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് ഇത് അറിയില്ലെന്നും, കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇല്ലെന്നും വീരപ്പ മൊയ്‌ലി പറഞ്ഞു. 2010-11 കാലത്ത് കേന്ദ്ര നിയമമന്ത്രി ആയിരുന്നു വീരപ്പ മൊയ്‌ലി. അതേ സമയം 2014 ല്‍ അമിത് ഷായ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കോടതി ക്ലീന്‍ ചീറ്റ് നല്‍കിയിരുന്നു.

Veerappa Moily Alleges Congress Leaders Blocked Reforms and Gujarat Probe; Shivakumar, Siddaramaiah Skip Event
"രാജ്യത്ത് ഏറ്റവും അപമാനിതനായി പുറത്ത് പോകേണ്ടി വരുന്ന പ്രധാനമന്ത്രിയായിരിക്കും നരേന്ദ്ര മോദി"; ബിജെപിക്കെതിരെ ആഞ്ഞടിച്ച് കെ.സി. വേണുഗോപാൽ

സോണിയാ ഗാന്ധി യുപിഎ അധ്യക്ഷയായിരിക്കെ കോൺഗ്രസ് നേരിടുന്ന ഭാവി വെല്ലുവിളികൾ പഠിക്കാൻ തന്റെ അധ്യക്ഷതയിൽ ഒരു സമിതി രൂപീകരിച്ചിരുന്നതായും മൊയ്‌ലി ഓർത്തെടുത്തു. രാഹുൽ ഗാന്ധി, ദിഗ്‌വിജയ് സിംഗ്, ഗുലാം നബി ആസാദ് എന്നിവർ അംഗങ്ങളായിരുന്ന ആ സമിതിയുടെ ആദ്യ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ, "ചില പാർട്ടി നേതാക്കൾ ഇതിനെ എതിർക്കുന്നുണ്ട്" എന്ന് സോണിയാ ഗാന്ധി തന്നോട് പറഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി. പാർട്ടിയിൽ മാറ്റങ്ങൾ ആഗ്രഹിക്കാതെ പഴയ അവസ്ഥ തുടരാൻ താല്പര്യപ്പെട്ട നേതാക്കളുണ്ടായിരുന്നുവെന്നും സോണിയാ ഗാന്ധി ആഗ്രഹിച്ചതുപോലെ ആ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിരുന്നെങ്കിൽ നരേന്ദ്ര മോദി അധികാരത്തിൽ വരില്ലായിരുന്നുവെന്നും മൊയ്‌ലി തുറന്നടിച്ചു.

തമിഴ്‌നാട്ടിലെ കോൺഗ്രസ് നേതാക്കളുടെ മുൻകാല നിലപാടുകളെയും വീരപ്പ മൊയ്‌ലി വേദിയിൽ വിമർശിച്ചു. നിയമസഭയിൽ മികച്ച സീറ്റുകൾ നേടിയിട്ടും എം. കരുണാനിധിയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ ചേരുന്നതിനെ തമിഴ്‌നാട്ടിലെ ചില കോൺഗ്രസ് നേതാക്കൾ എതിർത്തുവെന്നും, അവർക്ക് തമിഴ്‌നാട്ടിലല്ല ഡൽഹിയിലായിരുന്നു പദവികൾ വേണ്ടിയിരുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

എഐസിസി അധ്യക്ഷയാകുന്നതിന് മുൻപ് ആരും സോണിയാ ഗാന്ധിയെ ഗൗരവമായി എടുത്തിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ബെംഗളൂരുവിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറോ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയോ പങ്കെടുത്തില്ല. സോണിയാ ഗാന്ധിയുമായുള്ള ആത്മബന്ധം അനുസ്മരിച്ച കെപിസിസി അധ്യക്ഷൻ ബി.കെ. ഹരിപ്രസാദ്, പുസ്തകത്തിന്റെ കന്നഡ പതിപ്പ് ഉടൻ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു.

Veerappa Moily Alleges Congress Leaders Blocked Reforms and Gujarat Probe; Shivakumar, Siddaramaiah Skip Event
‘ഞാൻ പുറത്തുനിന്ന് വന്ന ഒരാൾ’; ബിലോങ്ങിങ് എന്ന പേരിന് പിന്നിലെ കാരണം വെളിപ്പെടുത്തി സോണിയ ഗാന്ധി