"രാജീവിനെ പോലെ ചിലർക്ക് മാത്രമായിരുന്നു വ്യത്യസ്ത നിലപാട്"; അടിയന്തരാവസ്ഥയിൽ സോണിയയുടെ തുറന്നുപറച്ചിൽ

ഉത്തരവാദിയാക്കാനാകില്ലെന്ന് സോണിയ ഗാന്ധി. മുതിർന്ന നേതാക്കളിൽ നിന്ന് സമ്മർദമുണ്ടായിരുന്നുവെന്നും ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തൽ.
അടിയന്തരാവസ്ഥയെക്കുറിച്ച് പ്രതികരിച്ച് സോണിയ ഗാന്ധി
അടിയന്തരാവസ്ഥയിലെ സംഭവങ്ങളെക്കുറിച്ച് സോണിയ ഗാന്ധിയുടെ വെളിപ്പെടുത്തൽ
Published on: 
Updated on: 

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സഞ്ജയ് ഗന്ധിയുടേത് മാത്രമായി കാണാനാകില്ലെന്ന് സോണിയ ഗാന്ധി. 'ദി ഹിന്ദു' പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അടിയന്തരാവസ്ഥയെ കുറിച്ചുള്ള സ്വന്തം നിലപാട് സോണിയ ഗാന്ധി വ്യക്തമാക്കിയത്.

പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ മുതിര്‍ന്ന സഹപ്രവര്‍ത്തകരില്‍ നിന്നും വലിയ തോതിലുള്ള സമ്മര്‍ദങ്ങള്‍ ഉണ്ടായിരുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു.

അടിയന്തരാവസ്ഥയെക്കുറിച്ച് പ്രതികരിച്ച് സോണിയ ഗാന്ധി
യുഎസിന് ഇറാന്റെ താക്കീത്; ''അതിർത്തികൾ നോക്കാതെ സൈനിക താവളങ്ങൾ‌ ആക്രമിക്കും''

അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട അതിക്രമങ്ങളിൽ പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടില്‍ സഞ്ജയ് ഗാന്ധിയുടെ പേര് മാത്രമാണ് ഉയര്‍ന്നു വരാറുള്ളതെങ്കിലും, അത് പൂര്‍ണ്ണമായും അദ്ദേഹത്തിന്റെ മാത്രം തെറ്റായിരുന്നില്ലെന്നാണ് സോണിയ ഗാന്ധിയുടെ നിലപാട്. മുതിര്‍ന്ന നേതാക്കളില്‍ നിന്നു പോലും വലിയ രീതിയിലുള്ള സമ്മര്‍ദമുണ്ടായിരുന്നു. രാജീവ് ഗാന്ധിയെ പോലെ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് വ്യത്യസ്തമായ നിലപാട് ഉണ്ടായിരുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു.

താന്‍ കേള്‍ക്കുന്ന പരാതികളും ജനങ്ങളുടെ അഭിപ്രായങ്ങളും രാജീവ് ഗാന്ധി അപ്പപ്പോള്‍ തന്നെ അമ്മയെ അറിയിച്ചിരുന്നുവെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. ഒടുവില്‍ ഇന്ദിരാ ഗാന്ധി സ്വന്തം അനുഭവങ്ങളിലൂടെ സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ തുടങ്ങുകയും പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തുവെന്നുമാണ് താന്‍ കരുതുന്നത്.

അടിയന്തരാവസ്ഥയെ ജനാധിപത്യവിരുദ്ധവും സ്വേച്ഛാധിപത്യപരവുമായ ഒരേടായി അംഗീകരിക്കുന്നത് ശരിയായിരിക്കില്ലേ എന്ന ചോദ്യത്തിന്, ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കപ്പെട്ടിരുന്നു എന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മറുപടി.

അടിയന്തരാവസ്ഥയ്ക്ക് ശേഷമാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതിന്റെ ഗൗരവം തനിക്ക് മനസ്സിലായത്. ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കപ്പെടുകയും ഹേബിയസ് കോര്‍പ്പസ് തടയപ്പെടുകയും ചെയ്തിരുന്നു എന്നത് ശരിയാണ്. എന്നാല്‍ അത് ഭരണഘടനാപരമായ രീതിയിലായിരുന്നുവെന്നും അവര്‍ പറഞ്ഞു.

അടിയന്തരാവസ്ഥയിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പറഞ്ഞ സോണിയ ഗാന്ധി, പിന്നീട് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളില്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

"ആ കാലഘട്ടത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, ഇന്ദിര ഗാന്ധിയുടെ കാഴ്ചപ്പാടില്‍ നിന്ന് കാര്യങ്ങള്‍ കാണാന്‍ ശ്രമിക്കുമ്പോള്‍, വേഗത്തില്‍ വഷളായിക്കൊണ്ടിരുന്ന സാഹചര്യങ്ങളെ നേരിടാന്‍ അവര്‍ പാടുപെടുന്നത് എനിക്ക് കാണാന്‍ കഴിയും. അക്രമ സമരങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകളും പൊതുഗതാഗത സംവിധാനങ്ങളും തീയിട്ട് നശിപ്പിക്കല്‍, വ്യാപകമായ അശാന്തി, ഉദ്യോഗസ്ഥരോടും സായുധ സേനയോടും ഉത്തരവുകള്‍ ധിക്കരിക്കാനുള്ള ആഹ്വാനങ്ങള്‍ എന്നിവയെല്ലാം ഉണ്ടായിരുന്നു".

അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള തീരുമാനം ഒടുവില്‍ ജനാധിപത്യ മാര്‍ഗങ്ങളിലൂടെയാണ് പരിഹരിക്കപ്പെട്ടതെന്നും അവര്‍ ഊന്നിപ്പറഞ്ഞു.

കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ മുന്‍കാല സംഭവങ്ങളിലേക്ക് തിരിഞ്ഞുനോക്കുന്നത് സഹായിക്കും. സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് 1977 മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും ഇന്ദിര ഗാന്ധിയാണെന്ന കാര്യം മറക്കരുതെന്നും സോണിയാ ഗാന്ധി പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങളില്‍ അവര്‍ പിന്നീട് പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു എന്നതും എല്ലാവര്‍ക്കും അറിയാമെന്നുമാണ് സോണിയ ഗാന്ധിയുടെ ന്യായീകരണം.

1975 ജൂണ്‍ 25-ന് ഔദ്യോഗികമായി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ 1977 മാര്‍ച്ച് 21 വരെ തുടര്‍ന്നു. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ് അടിയന്തരാവസ്ഥ. സോണിയ ഗാന്ധിയുടെ 'ബിലോങ്ങിംഗ്: എ ജേര്‍ണി ഓഫ് ലവ്' എന്ന ഓര്‍മ്മക്കുറിപ്പുകള്‍ പുറത്തിറങ്ങാനിരിക്കെയാണ് തുറന്നു പറച്ചില്‍. നവംബര്‍ 10 ന് പുസ്തകം പുറത്തിറങ്ങും.