സോണിയാ ഗാന്ധി ആശുപത്രിയിൽ; ശ്വാസതടസമെന്ന് റിപ്പോർട്ട്

ഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്...
സോണിയാ ഗാന്ധി
സോണിയാ ഗാന്ധി Source: Screengrab
Published on
Updated on

ന്യൂ ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചുമയും ശ്വാസ തടസവും ബാധിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോർട്ട്. ഡൽഹിയിലെ തണുപ്പും വായുമലിനീകരണവും ശ്വാസതടസത്തിനിടയാക്കി എന്നാണ് ഡോക്ടർമാർ പറയുന്നത്. നിലവിൽ സോണിയാ​ ഗാന്ധിയുടെ ആരോ​ഗ്യ നില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.

സോണിയാ ഗാന്ധി
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെയുമായി സഖ്യം ചേരാൻ ബിജെപി ശ്രമം; ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ട്

നിലവിൽ ആശങ്കാജനകമായ സാഹചര്യമില്ലെന്നും രണ്ട് ദിവസത്തിനകം ആശുപത്രി വിടുമെന്നും അധികൃതർ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com