"ഉത്തരവാദിത്തത്തോടെ സംസാരിക്കണം"; സോണിയാ ഗാന്ധിയുടെ ഓർമക്കുറിപ്പിലെ പരാമർശം തള്ളി അണ്ണാ ഹസാരെ

തന്നെ വിമർശിക്കുന്നതിന് പകരം രാജ്യവും സമൂഹവും നേരിടുന്ന പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഹസാരെ പറഞ്ഞു.
anna hazare on Sonia Gandhi book controversy
Published on: 
Updated on: 

ഡൽഹി: 2011-12 കാലത്ത് യുപിഎ സർക്കാരിനെ ദുർബലപ്പെടുത്താൻ ആർഎസ്എസിൻ്റെ രഹസ്യ പിന്തുണയോടെയാണ് സമരം നടത്തിയതെന്ന സോണിയാ ഗാന്ധിയുടെ ഓർമക്കുറിപ്പിലെ പരാമർശം തള്ളി അണ്ണാ ഹസാരെ. ഒരു പാർട്ടിയുമായും തനിക്ക് ബന്ധമില്ല. സമൂഹത്തിന്റെയും രാജ്യത്തിന്റെയും താൽപര്യം മാത്രമാണ് ചിന്തിച്ചത്. ഇത്തരം ഇടുങ്ങിയ ചിന്താഗതി ശരിയല്ല. തന്നെ വിമർശിക്കുന്നതിന് പകരം രാജ്യവും സമൂഹവും നേരിടുന്ന പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഹസാരെ പറഞ്ഞു.

"സമൂഹത്തിനും രാജ്യത്തിനും വേണ്ടിയാണ് ഞാൻ പ്രവർത്തിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുമായും എനിക്ക് ബന്ധമില്ല. എന്റെ പ്രക്ഷോഭം കാരണമാണ് മൻമോഹൻ സിങ് സർക്കാരിന് 2014ലെ തിരഞ്ഞെടുപ്പിൽ പരാജയമുണ്ടായതെന്ന് പറയുന്നതിന് എന്താണ് അടിസ്ഥാനം. സോണിയാ ഗാന്ധി ഇതുവരെ എന്നെ കണ്ടിട്ടില്ല. ഞാനും അവരെ കണ്ടിട്ടില്ല. പരസ്പ‌രം കാണുക പോലും ചെയ്യാത്തവർ ഇത്തരത്തിൽ അഭിപ്രായ പ്രകടനം നടത്തുന്നത് എത്രത്തോളം ഉചിതമാണ്? ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലുള്ളവർ ഉത്തരവാദിത്തത്തോടെ സംസാരിക്കണം. അവ്യക്തമായ പരാമർശങ്ങൾ നടത്തുന്നത് ശരിയല്ല," അണ്ണാ ഹസാരെ കൂട്ടിച്ചേർത്തു.

anna hazare on Sonia Gandhi book controversy
അമുൽ ബ്രാൻഡിൻ്റെ പാൽ ഉൽപ്പന്നങ്ങൾക്ക് നാളെ മുതൽ വില വർധിക്കും

ബിജെപിയും ആർഎസ്എസും രഹസ്യമായി സംഘടിപ്പിച്ചതാണ് അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ 2012ൽ നടന്ന 'ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ' പ്രക്ഷോഭമെന്ന് സോണിയ ഗാന്ധി തൻ്റെ ഓർമക്കുറിപ്പിൽ ആരോപിച്ചിരുന്നു. അഴിമതിവിരുദ്ധ പ്രക്ഷോഭത്തിൻ്റെ മുഖമായി ഉയർന്നു വന്ന ഹസാരെയെ പരാമർശിച്ചു കൊണ്ടായിരുന്നു ആത്മകഥയിലെ ഈ പ്രസ്താവന. പ്രക്ഷോഭത്തിൽ പങ്കെടുത്ത പ്രമുഖരിൽ ചിലർക്ക് ബിജെപിയുടെ പിന്തുണ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയതായും സോണിയ പുസ്ത‌കത്തിൽ എഴുതിയിട്ടുണ്ട്.