ഗുജറാത്ത്: കാണ്ട്ല വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫിനിടെ വീൽ അടർന്നുവീണ വിമാനം മുംബൈയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. കാണ്ട്ല വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട സ്പൈസ്ജെറ്റ് വിമാനമാണ് മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിൽ സുരക്ഷിത ലാൻഡിങ് നടത്തിയത്. സ്‌പൈസ് ജെറ്റ് ബോംബാർഡിയർ ക്യു 400 വിമാനത്തിൻ്റെ വീലാണ് അടർന്നുവീണത്. കാണ്ട്ലയിൽ ടേക്ക് ഓഫിനിടെ സ്പൈസ്ജെറ്റ് വിമാനത്തിൻ്റെ വീൽ പിളർന്നു വീഴുകയായിരുന്നു. വീൽ അടർന്നുവീഴുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, പുറപ്പെടലിന്റെ ആദ്യഘട്ടത്തിൽ പ്രശ്നം സംഭവിച്ചിട്ടും, വിമാനം യാത്ര തുടരുകയും സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു. 75 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ഡൽഹി വിമാനത്താവളത്തിൽ വെച്ച് എയർലൈൻ സർവീസ് നടത്തുന്ന മറ്റൊരു വിമാനത്തിന് ടെയിൽ പൈപ്പ് തീപിടിച്ച് ഒരു ദിവസത്തിന് ശേഷമാണ് മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്യുന്നത്.