"മൂന്ന് മാസത്തിന് മുകളിൽ പ്രായമുള്ള കുഞ്ഞിനെ ദത്തെടുത്താൽ പ്രസവാവധി നിഷേധിക്കാൻ കഴിയില്ല": സുപ്രീം കോടതി

സാമൂഹിക സുരക്ഷാ കോഡിലെ സെക്ഷൻ 60(4) ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു
 Supreme Court on Maternity Benefits To Adoptive Mothers
Published on: 
Updated on: 

ഡൽഹി: കുട്ടികളെ ദത്തെടുത്ത് വളർത്തുന്നവർക്കും പ്രസവാവധി അനുവദിക്കേണ്ടതാണെന്ന് സുപ്രീം കോടതി. മൂന്ന് മാസത്തിൽ കൂടുതൽ പ്രായമുള്ള കുഞ്ഞിനെ ദത്തെടുത്താലും പ്രസവാവധി നിഷേധിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ദത്തെടുക്കപ്പെട്ട കുട്ടിയും അവനവൻ പ്രസവിക്കുന്ന കുട്ടിയും തമ്മിൽ വ്യത്യാസമില്ല. പ്രസവ സംരക്ഷണം ഒരു അടിസ്ഥാന മനുഷ്യാവകാശമാണെന്നും ഒരു കുടുംബം കെട്ടിപ്പടുക്കുന്നതിന് ജൈവികമായതും അല്ലാത്തതുമായ വഴികൾ ഒരുപോലെ നിയമപരമാണെന്നും കോടതി പറഞ്ഞു.

 Supreme Court on Maternity Benefits To Adoptive Mothers
ടിവികെ- വിജയ് ഫാക്ടർ വെല്ലുവിളിയാകുമോ? സഖ്യം കൂടുതൽ ശക്തമാക്കാനൊരുങ്ങി ഡിഎംകെ

"മൂന്ന് മാസത്തിൽ താഴെയുള്ള കുട്ടിയെ നിയമപരമായി ദത്തെടുക്കുന്ന സ്ത്രീക്ക്, അതായത് കുട്ടിയെ ദത്തെടുക്കുന്ന അമ്മയ്‌ക്കോ കമ്മീഷൻ ചെയ്യുന്ന അമ്മയ്‌ക്കോ . 'സാഹചര്യമനുസരിച്ച്' കൈമാറുന്ന തീയതി മുതൽ പന്ത്രണ്ട് ആഴ്ചത്തേക്ക് പ്രസവാനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും എന്ന് പറയുന്ന സാമൂഹിക സുരക്ഷാ കോഡിലെ സെക്ഷൻ 60(4) ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു.

കുട്ടികൾ മൂന്ന് മാസത്തിന് മുകളിൽ പ്രയമുള്ളതെങ്കിലും അവർക്ക് പരിചരണം നൽകേണ്ട സാഹചര്യത്തിൽ അമ്മമാർക്ക് ആവശ്യമുള്ള സമയം അനുവദിക്കണം. അതുകൊണ്ടുതന്നെ കുട്ടികളുടെ പ്രായം കണക്കിലെടുക്കാതെ ദത്തെടുക്കുന്ന അമ്മമാർക്ക് പ്രസവാവധിക്ക് അർഹതയുണ്ടെന്ന് ജസ്റ്റിസ് പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.

 Supreme Court on Maternity Benefits To Adoptive Mothers
ലൈവ് സ്റ്റേജ് ഷോയ്ക്കിടെ നർത്തകിയെ കാണികൾക്കിടയിലേക്ക് വലിച്ചെറിഞ്ഞ് ഗായകൻ

ദത്തെടുക്കപ്പെട്ട കുട്ടിക്ക് മാതൃ പരിചരണത്തിന്റെ ആവശ്യകതയിൽ വ്യത്യാസമില്ല. പ്രായത്തിലുള്ള വ്യത്യാസം പറഞ്ഞ് അവധി നിഷേധിക്കുന്നത് യുക്തിസഹമായ ഒരു തരംതിരിവല്ല. മൂന്ന് മാസത്തിൽ കൂടുതലുള്ള കുട്ടിയെ ദത്തെടുക്കുന്ന ഒരു സ്ത്രീയുടെ മാതൃഉത്തരവാദിത്തങ്ങൾ മൂന്ന് മാസത്തിൽ താഴെയുള്ള കുട്ടിയെ ദത്തെടുക്കുന്ന ഒരു സ്ത്രീയുടെ മാതൃഉത്തരവാദിത്തങ്ങൾക്ക് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു.

Related Stories

സുപ്രീം കോടതി
"പാവപ്പെട്ടവരുടെ കേസുകൾ കെട്ടിക്കിടക്കുകയാണ്, 'അമ്മ'യ്ക്ക് വേണ്ടി മാത്രം പ്രത്യേക കോടതി വേണ്ടി വരുമോ?" വിമർശനവുമായി ഹൈക്കോടതി
ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഫാൻ കട്ടിലിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
ഒരു വയസുകാരിയെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന് അമ്മയുടെ മൊഴി; യുവതി പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍
News Malayalam 24x7
newsmalayalam.com