"എങ്കിൽ വിമാനത്തിൽ യാത്ര ചെയ്യേണ്ട, അടുത്ത കേസ് വിളിക്കൂ"; ടിക്കറ്റ് നിരക്ക് വർധനക്കെതിരായ ഹർജിയിൽ സുപ്രീംകോടതി

ഉത്സവ സീസണുകളിൽ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നതിനെതിരെയുള്ള ഹർജി അടിയന്തിരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി.
Supreme Court says: Do not travel if ticket fares are high
ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിൽ യാത്ര ചെയ്യേണ്ടെന്ന് സുപ്രീംകോടതി
Published on: 
Updated on: 

ഡൽഹി: ഉത്സവ സീസണുകളിൽ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നതിനെതിരെയുള്ള ഹർജി അടിയന്തിരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. വിമാനത്തിലെ ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിൽ യാത്ര ചെയ്യേണ്ടയെന്ന് കോടതി പറഞ്ഞു. തൊട്ട് പിന്നാലെ അടുത്ത കേസ് വിളിക്കാനും കോടതി ആവശ്യപ്പെട്ടു.

ദീപാവലി തിരക്കിനിടയിൽ രാജ്യത്തെ ചില ആഭ്യന്തര റൂട്ടുകളിൽ വിമാന നിരക്ക് സാധാരണ നിരക്കിനേക്കാൾ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിൻ്റെ പരാമർശം. നിരക്ക് കൂടുതലാണെങ്കിൽ യാത്രക്കാർക്ക് മറ്റ് യാത്രാമാർഗങ്ങൾ തെരഞ്ഞെടുക്കാമെന്നും കോടതി നിരീക്ഷിച്ചു.

Supreme Court says: Do not travel if ticket fares are high
"മിസ്റ്റർ മോദി കള്ളം പറയുന്നത് നിർത്തൂ, പ്രധാനമന്ത്രിയായി തുടരുന്നത് വിദേശ ശക്തികളുടെ സഹായത്തോടെ"; തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

സാമൂഹിക പ്രവർത്തകനായ എസ്. ലക്ഷ്മിനാരായണൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് ഇടക്കാല ഉത്തരവ് ആവശ്യപ്പെട്ട് പുതിയ അപേക്ഷ ഫയൽ ചെയ്തത്. വിമാനക്കമ്പനികളുടെ അൽഗോരിതം അടിസ്ഥാനമാക്കിയുള്ള ഡൈനാമിക് പ്രൈസിങ് രീതി നിയന്ത്രിക്കണമെന്നും ഉത്സവ സീസണുകളിൽ നിരക്കുകൾക്ക് പരിധി നിശ്ചയിക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.

ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ വിമാനയാത്ര ഒരു അവശ്യ സർവീസാണെന്നും ഇത്തരം കൊള്ളനിരക്കുകൾ ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിൻ്റെ ലംഘനമാണെന്നും വാദിച്ചു. എന്നാൽ അടിയന്തിരമായി ഈ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച ജസ്റ്റിസ് വിക്രം നാഥ് വിമാനത്തിൽ യാത്ര ചെയ്യേണ്ടെന്നും, അടുത്ത കേസ് എടുക്കൂ എന്നും നിർദേശിക്കുകയുമായിരുന്നു.

Supreme Court says: Do not travel if ticket fares are high
"സത്യവാങ്മൂലം മാത്രം പോരാ, നിരുപാധികം മാപ്പ് പറയണം"; ഇമ്രാൻ ഖാനോട് ബോംബെ ഹൈക്കോടതി