"സത്യവാങ്മൂലം മാത്രം പോരാ, നിരുപാധികം മാപ്പ് പറയണം"; ഇമ്രാൻ ഖാനോട് ബോംബെ ഹൈക്കോടതി

സിജെപിയുടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്ന് രാജ്യം വിടാൻ ആവശ്യപ്പെട്ട് വിദേശ പ്രാദേശിക രജിസ്ട്രേഷൻ ഓഫീസ് നൽകിയ നോട്ടീസിനെതിരെയാണ് നടൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
The Bombay High Court has ordered Imran Khan to offer an unconditional apology for participating in a protest event
പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിന് ഇമ്രാൻ ഖാൻ നിരുപാധികം മാപ്പ് പറയണമെന്ന് ബോംബൈ ഹൈക്കോടതി ഉത്തരവിട്ടു
Published on: 
Updated on: 

മുംബൈ: സിജെപിയുടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിന് ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ നിരുപാധികം മാപ്പ് പറയണമെന്ന് ബോംബൈ ഹൈക്കോടതി ആവശ്യപ്പെട്ടു. നടൻ സമർപ്പിച്ച സത്യവാങ്മൂലം മാത്രം പോരെന്നും കോടതി ചൂണ്ടിക്കാട്ടി.

സിജെപിയുടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്ന് രാജ്യം വിടാൻ ആവശ്യപ്പെട്ട് വിദേശ പ്രാദേശിക രജിസ്ട്രേഷൻ ഓഫീസ് നൽകിയ നോട്ടീസിനെതിരെയാണ് നടൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിക്കവേ തനിക്ക് പ്രതിഷേധ സംഘാടകരുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാമെന്ന് ഇമ്രാൻ ഖാൻ കോടതിയെ അറിയിച്ചു. എന്നാൽ ഒരു വെറും സത്യവാങ്മൂലം കൊണ്ട് കാര്യമില്ലെന്നും നിരുപാധിക മാപ്പ് പറയുകയാണ് വേണ്ടതെന്നും കോടതി നിർദേശിക്കുകയായിരുന്നു.

The Bombay High Court has ordered Imran Khan to offer an unconditional apology for participating in a protest event
ദീപാവലി കളർ ഫുൾ ആക്കാം; ഡൽഹിയിൽ അംഗീകൃത ഹരിത പടക്കങ്ങൾ ഉപയോഗിക്കാൻ സുപ്രീംകോടതി അനുമതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് മുംബൈയിൽ നടന്ന സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് യുഎസ് പൗരത്വമുള്ള ഇമ്രാൻ ഖാന് അധികൃതർ രാജ്യം വിടാൻ നോട്ടീസ് നൽകിയത്. നടപടിക്രമങ്ങളിൽ ഇമ്രാൻ ഖാൻ സമർപ്പിച്ച ഹർജിയിൽ ഇന്ന് വരെ കോടതി താൽക്കാലിക ആശ്വാസം അനുവദിച്ചിരുന്നു.

The Bombay High Court has ordered Imran Khan to offer an unconditional apology for participating in a protest event
അര്‍ണാബിനു ശേഷം മുരാസു ചുഴലിക്കാറ്റ്; കേരളത്തിലും മഴ മുന്നറിയിപ്പ്