പരിശീലനത്തിനിടെ വൈകല്യം സംഭവിച്ച കേഡറ്റുകൾക്ക് ആനുകൂല്യം വൈകൽ; കേന്ദ്രത്തിന് സുപ്രീംകോടതി വിമർശനം

രണ്ടാഴ്ചക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് കോടതി നിർദേശം
Supreme Court
സുപ്രീംകോടതി
Published on
Updated on

ന്യൂഡൽഹി: പരിശീലനത്തിനിടെ വൈകല്യം സംഭവിച്ച കേഡറ്റുകൾക്ക് ആനുകൂല്യം വൈകിപ്പിക്കുന്നതിൽ കേന്ദ്രത്തെ വിമർശിച്ച് സുപ്രീംകോടതി.വിഷയത്തിൽ രണ്ടാഴ്ചക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് കോടതി നിർദേശം നൽകി.

ജസ്റ്റിസുമാരായ ബി.വി നാഗാർഥന, ഉജ്വൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്. വിഷയത്തിൽ ഒരു പുരോഗതിയുമുണ്ടായില്ലെങ്കിൽ സെക്രട്ടറിമാർ നേരിട്ട് കോടതിയിൽ ഹാജരാകേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.

Supreme Court
13 വര്‍ഷമായി കോമയില്‍; ഹരീഷ് റാണയുടെ ദയാവധത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

ജനുവരിയിൽ ആനുകൂല്യം നൽകുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് കോടതി ആറാഴ്ചത്തെ സമയം നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും പ്രതിരോധ മന്ത്രാലയത്തിൽ നിന്നോ ധനകാര്യ മന്ത്രാലയത്തിൽ നിന്നോ ഉണ്ടായിരുന്നില്ല.

Supreme Court
ആംബുലൻസ് റോഡിലെ കുഴിയിൽ വീണു; ഡോക്ടർമാർ മസ്തിഷ്ക മരണം സ്ഥിരീകരിച്ച സ്ത്രീ തിരികെ ജീവിതത്തിലേക്ക്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com