പവൻ ഖേരയ്ക്ക് തിരിച്ചടി; ജാമ്യ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയുടെ ഭാര്യയ്‌ക്കെതിരായ ആരോപണത്തിലാണ് പവൻ ഖേരയ്‌ക്കെതിരെ കേസെടുത്തത്.
Pawan Khera
Published on
Updated on

ഡൽഹി: കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് അനുവദിച്ച മുൻകൂർ ജാമ്യം സ്റ്റേ ചെയ്ത് സുപ്രീം കോടതി. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയുടെ ഭാര്യ റിനികി ഭുയാനെതിരായ ആരോപണത്തിൽ പവൻ ഖേരയ്‌ക്കെതിരെ അസം പൊലീസ് കേസെടുത്തിരുന്നു.

കഴിഞ്ഞ ദിവസമാണ് തെലങ്കാന ഹൈക്കോടതി ഒരാഴ്ചത്തേക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഹിമന്തയുടെ ഭാര്യ റിനികി ഭുയാന് മൂന്ന് പാസ്‌പോർട്ടുണ്ടെന്നും, ദുബായിൽ വെളിപ്പെടുത്താത്ത ആഡംബര സ്വത്തുക്കൾ ഉണ്ടെന്നും പവൻ ഖേര വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. തിനെതിരേ റിനികി ഭുയാൻ അസം പൊലീസിൽ മാനനഷ്ടക്കേസ് കൊടുക്കുകയായിരുന്നു.

Pawan Khera
ഛത്തീസ്‌ഗഡ് പവർ പ്ലാൻ്റിലെ സ്ഫോടനം; മരണസംഖ്യ 14 ആയി

ഭാര്യയ്‌ക്കെതിരെയുള്ള ആരോപണങ്ങൾ പൂർണമായും വ്യാജമാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രതികരിച്ചിരുന്നു. ഖേര ഹാജരാക്കിയ രേഖകൾ എഐ ഉപയോഗിച്ച് നിർമിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. നിയമം അതിൻ്റെ വഴിക്ക് പോകുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com