മൈക്രോപ്ലാസ്റ്റിക് മുന്നറിയിപ്പുകൾ ഉൾപ്പെടുത്തണം; കമ്പനികൾക്ക് സുപ്രീം കോടതി നിർദേശം

പൊതുജന അവബോധത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറയുന്ന ഇത്തരം മുന്നറിയിപ്പുകൾ പ്രദർശിപ്പിക്കുന്നതിൽ തെറ്റൊന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചു.
സുപ്രീം കോടതി
സുപ്രീം കോടതി
Published on
Updated on

ഡൽഹി: വെള്ളം, ഉപ്പ്, പഞ്ചസാര എന്നിവ പ്ലാസ്റ്റിക്ക് കുപ്പിയിലോ പാക്കറ്റിലോ ആണ് വിൽക്കുന്നതെങ്കിൽ അതിൽ മൈക്രോ/നാനോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടാകാം എന്ന മുന്നറിയിപ്പ് ഉൾപ്പെടുത്തണമെന്ന് സുപ്രീം കോടതി. മുന്നറിയിപ്പ് പതിച്ചിരിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതി ഉത്തരവിട്ടത്.

മൈക്രോപ്ലാസ്റ്റിക് സാന്നിധ്യത്തെക്കുറിച്ച് പൊതുജന അവബോധത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറയുന്ന ഇത്തരം മുന്നറിയിപ്പുകൾ പ്രദർശിപ്പിക്കുന്നതിൽ തെറ്റൊന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് വിധി.

സുപ്രീം കോടതി
അസമിലും പുതുച്ചേരിയും നാളെ വിധിയെഴുത്ത്; അസമിലെ126 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത് ഒറ്റഘട്ടമായി

2026 ഫെബ്രുവരിയിൽ വെള്ളം വിൽക്കുന്ന കുപ്പികളിലും പഞ്ചസാര, ഉപ്പ് എന്നിവയുടെ പ്ലാസ്റ്റിക് പാക്കേജിങ്ങിലും ബോൾഡ് ചുവന്ന അക്ഷരങ്ങളുള്ള ലേബൽ ഉൾപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു.

സുപ്രീം കോടതി
"സുധാകരേട്ടനെതിരായ ചതി പേരാവൂരിലെ കോൺഗ്രസുകാർക്ക് അറിയാം, സണ്ണി ജോസഫിനെ തോൽപ്പിക്കും": മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.ആര്‍. അബ്ദുള്‍ ഖാദര്‍

നാല് ആഴ്ചയ്ക്കുള്ളിൽ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)യെ കോടതിയെ അറിയിക്കുകയും ചെയ്തു. ഈ വിധിയിലാണ് പെറ്റ് പാക്കേജിങ് അസോസിയേഷൻ ഫോർ ക്ലീൻ എൻവയോൺമെൻ്റ് സുപ്രീം കോടതിയെ സമീപിച്ചത്. ഇത്തരം മുന്നറിയിപ്പുകൾ ഉപഭോക്താക്കളിൽ പരിഭ്രാന്തി സൃഷ്ടിക്കുമെന്നായിരുന്നു ഹർജിക്കാരുടെ വാദം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com