
ഡൽഹി: സ്ഥിരം വിസി നിയമനത്തിനുള്ള നടപടികളെടുക്കാന്‍ സുപ്രീം കോടതി. കെടിയു, ഡിജിറ്റൽ സർവകലാശാലകളിൽ സ്ഥിരം വിസി നിയമനം നടത്തണമെന്ന് സുപ്രീം കോടതി. സ്ഥിരം വിസി നിയമനത്തിന് യോജിച്ച് പ്രവർത്തിക്കണം. സർക്കാരും ഗവർണറും തമ്മിൽ ഇതിന് തുടക്കം കുറിക്കണമെന്നും കോടതി നിർദേശിച്ചു.
ആര് അധികാരം വിനിയോഗിക്കുന്നു എന്ന തർക്കമല്ല സർവകലാശാലയും വിദ്യാർഥികളുമാണ് പ്രധാനം. സ്ഥിര വിസി നിയമനത്തിനായി വിജ്ഞാപനം പുറപ്പെടുവിക്കണം. കുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെ കാര്യമാണ് അത് ഏതെങ്കിലും തർക്കത്തിലേക്ക് പോകരുതെന്നും സുപ്രീം കോടതി പറഞ്ഞു.
പുതിയ വിസിമാരെ നിയമിക്കുന്നത് വരെ നിലവിലുള്ള താൽകാലിക വിസിമാക്ക് തുടരാം. ഇതിനായി വിജ്ഞാപനം ഇറക്കാനും ചാൻസിലറോട് കോടതി ആവശ്യപ്പെട്ടു.