മഹാ ദുരന്തമുഖമായി കരൂർ; നടുക്കം രേഖപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

ജനപ്രതിനിധികളും മന്ത്രിമാരും യുദ്ധകാലാടിസ്ഥാനത്തില്‍ അടിയന്തര സഹായമെത്തിക്കുന്ന പൊലീസുമായും ആരോഗ്യ പ്രവർത്തകരുമായി സഹകരിക്കണമെന്നാണ് സ്റ്റാലിൻ സമൂഹ മാധ്യമത്തിലൂടെ അഭ്യർഥിച്ചത്.
Vijay’s Karur TVK rally stampede
വിജയ്, എം.കെ. സ്റ്റാലിൻ
Published on

ചെന്നൈ: മഹാ ദുരന്തഭൂമിയായി തമിഴ്‌നാട്ടിലെ കരൂരിൽ വിജയ്‌ നടത്തിയ ടിവികെ റാലി. തിക്കിലും തിരക്കിലും പെട്ട് 409 പേരാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അതേസമയം, സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്തെത്തി.

ജനപ്രതിനിധികളും മന്ത്രിമാരും യുദ്ധകാലാടിസ്ഥാനത്തില്‍ അടിയന്തര സഹായമെത്തിക്കുന്ന പൊലീസുമായും ആരോഗ്യപ്രവർത്തകരുമായി സഹകരിക്കണമെന്നാണ് സ്റ്റാലിൻ സമൂഹ മാധ്യമത്തിലൂടെ അഭ്യർഥിച്ചത്. മുഖ്യമന്ത്രി ഇന്ന് രാത്രി കരൂർ സന്ദർശിക്കുമെന്നും റിപ്പോർട്ടുണ്ട്.

"കരൂരിൽ നിന്ന് വരുന്ന വാർത്തകൾ ആശങ്കാജനകമാണ്. സംഭവത്തിൽ അടിയന്തരമായി ഇടപെടാൻ മന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ജനക്കൂട്ടത്തിനിടയിൽ കുടുങ്ങി ബോധരഹിതരായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പൊതുജനങ്ങൾക്ക് അടിയന്തര വൈദ്യ ചികിത്സ നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ കളക്ടറോടും നിർദേശിച്ചു," സ്റ്റാലിൻ എക്സിൽ കുറിച്ചു.

Vijay’s Karur TVK rally stampede
വിജയ്‌യുടെ ടിവികെ റാലിയിൽ വൻ ദുരന്തം; തിക്കിലും തിരക്കിലും 38 മരണം; നിരവധി പേർ കുഴഞ്ഞുവീണു

"തിരുച്ചിറപ്പള്ളി ജില്ലയിലെ മന്ത്രിയോടും ഇടപെടാൻ ഞാൻ നിർദേശിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ ആവശ്യമായ എല്ലാ സഹായങ്ങളും നൽകും. കൂടാതെ അവിടുത്തെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ വേഗത്തിൽ നടപടിയെടുക്കണമെന്ന് എഡിജിപിയോട് ആവശ്യപ്പെട്ടു. പൊതുജനങ്ങൾ ഡോക്ടർമാരുമായും പൊലീസുമായും സഹകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു," എം.കെ. സ്റ്റാലിൻ എക്സിൽ കുറിച്ചു.

Vijay’s Karur TVK rally stampede
ദളിത് വിദ്യാര്‍ഥികള്‍ പൊതുവഴിയിലൂടെ സ്‌കൂളില്‍ പോകുന്നത് തടയാന്‍ വടിയെടുത്ത് സ്ത്രീ; തട്ടിമാറ്റി കുട്ടികളെ നയിച്ച് യുവാക്കള്‍, വൈറലായി വീഡിയോ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com