'മൊബൈല്‍ ഉപയോഗിക്കുന്നവര്‍ ഹെഡ്സെറ്റ് നിര്‍ബന്ധമായും ഉപയോഗിക്കണം'; സർക്കാർ ബസുകളിൽ പെരുമാറ്റച്ചട്ടവുമായി തമിഴ്നാട്

ബസുകളില്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുന്നതിലും വിലക്ക് ഏർപ്പെടുത്തി.
Tamil Nadu introduces code of conduct in government buses
സർക്കാർ ബസുകളിൽ പെരുമാറ്റച്ചട്ടവുമായി തമിഴ്നാട്
Published on
Updated on

ചെന്നൈ: സര്‍ക്കാര്‍ ബസുകളില്‍ യാത്രക്കാര്‍ക്ക് പെരുമാറ്റച്ചട്ടവുമായി തമിഴ്നാട്. മറ്റുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിലാണ് പ്രധാന വിലക്ക്. മൊബൈല്‍ ഉപയോഗിക്കുന്നവര്‍ ഹെഡ്സെറ്റ് നിര്‍ബന്ധമായും ഉപയോഗിക്കണം.

ബസുകളില്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുന്നതിലും വിലക്കുണ്ട്. ഫോണില്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കാതെ പാട്ട് വയ്ക്കുക, വീഡിയോ കാണുക എന്നിവയ്ക്കും വിലക്കുണ്ട്. ആദ്യഘട്ടത്തില്‍ ചെന്നൈ മെട്രോയിലാണ് ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

Tamil Nadu introduces code of conduct in government buses
കോഴിക്കോട് കെഎസ്ആര്‍ടിസി യാത്രക്കാരൻ്റെ മരണകാരണം ബസിലെ തൂണില്‍ തലയിടിച്ച്; ലോറി ബസില്‍ ഉരസിയപ്പോള്‍ ഡ്രൈവര്‍ ബ്രേക്ക് ചവിട്ടിയത് അപകടകാരണം

മെട്രോയില്‍ യാത്ര ചെയ്യുമ്പോള്‍ ഉച്ചത്തില്‍ പാട്ടുവെക്കുക, സ്പീക്കറില്‍ സംസാരിക്കുക എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ 2,500രൂപ പിഴ ഈടാക്കുമെന്നാണ് സിഎംആര്‍എല്‍ അറിയിച്ചിരുന്നത്. പിന്നാലെയാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ബസുകളിലും പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ തീരുമാനിച്ചത്.

Tamil Nadu introduces code of conduct in government buses
സിജെപി പ്രതിഷേധം; പ്രധാനമന്ത്രിക്കെതിരെ പോസ്റ്റിട്ടവർക്ക് ഡൽഹി പൊലീസിൻ്റെ നോട്ടീസ്
News Malayalam 24x7
newsmalayalam.com