രാഹുലിനൊപ്പം ഉച്ചഭക്ഷണം, മോദിക്കൊപ്പം മെട്രോയാത്ര…രാജ്യം പോരാടുമ്പോൾ മുഖ്യമന്ത്രി വിജയുടെ രാഷ്ട്രീയ ഇടപെടൽ ഇങ്ങനെ!

സഖ്യ കക്ഷികൾ തമ്മിലുള്ള ബന്ധം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിജയ് രാഹുലിന് വിരുന്നൊരുക്കിയത്.
രാഹുലിനൊപ്പം ഉച്ചഭക്ഷണം, മോദിക്കൊപ്പം മെട്രോയാത്ര…രാജ്യം പോരാടുമ്പോൾ  മുഖ്യമന്ത്രി വിജയുടെ രാഷ്ട്രീയ ഇടപെടൽ ഇങ്ങനെ!
Published on: 
Updated on: 

ചെന്നൈ: എസ്ഐആറിനെതിരെ, രാജ്യത്തെ പ്രതിപക്ഷം ഒറ്റക്കെട്ടായി പോരാടുകയാണ്. കോൺഗ്രസും, സിപിഐഎമ്മും. ജെൻസികളുമെല്ലാം ഒന്നിച്ച് അണിനിരന്നപ്പോൾ പൊലീസിനേയും കേന്ദ്രസേനയേയും ഉപയോഗിച്ച് അവരെ അടിച്ചമർത്തുന്ന കാഴ്ചയാണ് ലോകം കാണുന്നത്. ഇതിനിടെയിൽ ചർച്ചയാകുകയാണ് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയുടെ രാഷ്ട്രീയ നിലപാടുകളാണ്. അടുത്തടുത്ത് പ്രതിപക്ഷ നേതാവ് രാഹു ഗാന്ധിയോടൊപ്പവവും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പവും സമയം ചെലവഴിക്കാനും ചർച്ച നടത്താനും വിജയ് കാണിച്ച ആവേശമാണ് ഇപ്പോൾ വിമർശനങ്ങൾക്ക് കാരണമാകുന്നത്.

രാഹുലിനൊപ്പം ഉച്ചഭക്ഷണം, മോദിക്കൊപ്പം മെട്രോയാത്ര…രാജ്യം പോരാടുമ്പോൾ  മുഖ്യമന്ത്രി വിജയുടെ രാഷ്ട്രീയ ഇടപെടൽ ഇങ്ങനെ!
ഡൽഹിയിൽ പ്രതിഷേധം ശക്തം; മലയാളികൾ അടക്കമുള്ള മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

രാഹുൽ ഗാന്ധി ഇന്നലെ ചെന്നൈയിലെത്തി മുഖ്യമന്ത്രി ജോസഫ് വിജയ്‌യുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സഖ്യ കക്ഷികൾ തമ്മിലുള്ള ബന്ധം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിജയ് വിരുന്നൊരുക്കിയത്. മധുരാന്തകം, ധാരാപുരം നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം വിജയം സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു ഈ കൂടിക്കാഴ്ച.

എന്നാൽ അതിന് പിറകെ ഇന്ന് ചെന്നൈ മെട്രോയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി മോദിയുമായും വിജയ് രാഷ്ട്രീയ ചർച്ച നടത്തി. ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങിയ മോദിയെ ഗവർണറും മുഖ്യമന്ത്രിയും എത്തിയാണ് സ്വീകരിച്ചത്. പൂനമല്ലി മുതൽ വടപളനി വരെയുള്ള സർവീസ് ആണ് മോദി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് ശേഷം പോരൂർ ബൈപാസ് സ്റ്റേഷനിൽ നിന്ന് പൂനമല്ലി ബൈപാസ് സ്റ്റേഷനിലേക്കും തിരിച്ചും മോദി വിജയ്ക്കൊപ്പം മെട്രോ യാത്ര നടത്തി.

തമിഴ്‌നാടിന്റെ സമഗ്ര പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കൊപ്പം ചേർന്ന് കേന്ദ്രസർക്കാർ പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിജയ് മുഖ്യമന്ത്രിയായതിനുശേഷം മോദിക്കൊപ്പം ആദ്യമായാണ് പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. ബിജെപി സ്വന്തം ഇടം നേടാൻ പാടുപെടുന്ന ഒരു സംസ്ഥാനത്താണ് ഏറ്റവും ജനപ്രിയ രാഷ്ട്രീയ നേതാക്കളിൽ ഒരാളോടൊപ്പം ഔദ്യോഗിക ചടങ്ങുകൾക്ക് അപ്പുറം നീളുന്ന പരിപാടികളിൽ പങ്കെടുക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.

രാഹുലിനൊപ്പം ഉച്ചഭക്ഷണം, മോദിക്കൊപ്പം മെട്രോയാത്ര…രാജ്യം പോരാടുമ്പോൾ  മുഖ്യമന്ത്രി വിജയുടെ രാഷ്ട്രീയ ഇടപെടൽ ഇങ്ങനെ!
ചെന്നൈ മെട്രോ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; പദ്ധതി പൂനമല്ലി-വടപളനി വരെ

സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനം വഹിക്കുമ്പോൾ ഒരേ സമയം രണ്ട് വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി സഹകരിക്കുക എന്നത് വലിയ വെല്ലവിളിയാണ്. അത്തരം സാഹചര്യങ്ങളെ പക്വതയോടെ നേരിടാനുള്ള രാഷ്ട്രീയ പരിജ്ഞാനം കുറവായതാണ് വിജയുടെ പ്രശ്നം എന്നാണ് വിമർശകർ പറയുന്നത്. രാജ്യതലസ്ഥാനത്ത് പ്രതിപക്ഷപ്പാർട്ടികളും യുവജനസംഘടനകളും ഒറ്റക്കെട്ടായി പൊരുതുമ്പോൾ കൃത്യമായ നിലപാട് പ്രഖ്യാപിക്കാൻ കഴിയാത്തതും വിജയുടെ പോരായ്മയായി ചൂണ്ടിക്കാട്ടുന്നു.

News Malayalam 24x7
newsmalayalam.com