വരി നില്‍ക്കുന്നത് മന്ത്രിയാണെന്ന് അറിയാതെ പ്രത്യേക ദര്‍ശനത്തിന് കൈക്കൂലി വാങ്ങി; തമിഴ്‌നാട്ടില്‍ ക്ഷേത്ര പൂജാരിക്ക് സസ്‌പെന്‍ഷന്‍

മന്ത്രിയാണെന്ന് തിരിച്ചറിയാനാകാത്ത വിധം മാസ്‌ക് ധരിച്ചായിരുന്നു രമേശ് ക്ഷേത്രത്തിലെത്തിയത്.
വരി നില്‍ക്കുന്നത് മന്ത്രിയാണെന്ന് അറിയാതെ പ്രത്യേക ദര്‍ശനത്തിന് കൈക്കൂലി വാങ്ങി; തമിഴ്‌നാട്ടില്‍ ക്ഷേത്ര പൂജാരിക്ക് സസ്‌പെന്‍ഷന്‍
Published on
Updated on

മധുരൈ: തിരുച്ചെന്ദൂര്‍ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ പ്രത്യേക ദര്‍ശനത്തിനായി മന്ത്രിയില്‍ നിന്നും കൈക്കൂലി വാങ്ങിയ പൂജാരിയെ പൂജാരിക്ക് സസ്‌പെന്‍ഷന്‍. മന്ത്രിയാണെന്ന് അറിയാതെയാണ് പൂജാരി അയ്യപ്പന്‍ അയ്യര്‍ 4000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. മന്ത്രിയെ തിരിച്ചറിഞ്ഞതോടെ പുരോഹിതര്‍ മാപ്പ് എഴുതി നല്‍കിയെങ്കിലും വിവാദത്തിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

മന്ത്രിയാണെന്ന് തിരിച്ചറിയാനാകാത്ത വിധം മാസ്‌ക് ധരിച്ചായിരുന്നു രമേശ് ക്ഷേത്രത്തിലെത്തിയത്. ദര്‍ശനത്തിനായി വരി നില്‍ക്കുമ്പോള്‍ 1000 രൂപ നല്‍കിയാല്‍ പ്രത്യേക ദര്‍ശനം അനുവദിക്കാമെന്ന് ജീവനക്കാര്‍ പറയുകയായിരുന്നു. പണമില്ലെങ്കില്‍ ഗൂഗിള്‍ പേ ചെയ്യാമെന്നും പറഞ്ഞു.

വരി നില്‍ക്കുന്നത് മന്ത്രിയാണെന്ന് അറിയാതെ പ്രത്യേക ദര്‍ശനത്തിന് കൈക്കൂലി വാങ്ങി; തമിഴ്‌നാട്ടില്‍ ക്ഷേത്ര പൂജാരിക്ക് സസ്‌പെന്‍ഷന്‍
കര്‍ണാടകയില്‍ ഇന്ന് നിര്‍ണായക നിയമസഭാകക്ഷി യോഗം; ഡി.കെ. ശിവകുമാര്‍ ജൂണ്‍ മൂന്നിന് സത്യപ്രതിജ്ഞ ചെയ്‌തേക്കും

ഈ സമയം മന്ത്രി 4000 രൂപ നല്‍കി. ഇത് ജീവനക്കാര്‍ കൈപ്പറ്റുകയും ചെയ്തു. പിന്നാലെ അന്നദാനത്തിന് എത്തിയപ്പോഴാണ് മന്ത്രിയാണെന്ന് മറ്റുള്ളവര്‍ തിരിച്ചറിഞ്ഞത്. ഇതോടെ കൈക്കൂലി വാങ്ങാന്‍ അനുവദിക്കില്ലെന്ന് മന്ത്രി താക്കീത് നല്‍കുകയും ചെയ്തു.

ഇതിന് പിന്നാലെ മന്ത്രി കൈക്കൂലിക്കാര്‍ക്ക് മാപ്പ് അനുവദിച്ചെന്ന തരത്തില്‍ വിവാദമുയര്‍ന്നു. പിന്നാലെയാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് മന്ത്രി ഉത്തരവിറക്കുന്നത്.

വരി നില്‍ക്കുന്നത് മന്ത്രിയാണെന്ന് അറിയാതെ പ്രത്യേക ദര്‍ശനത്തിന് കൈക്കൂലി വാങ്ങി; തമിഴ്‌നാട്ടില്‍ ക്ഷേത്ര പൂജാരിക്ക് സസ്‌പെന്‍ഷന്‍
കർണാടകയിൽ കൂട്ടക്കൊല; ആറുപേരെ വെടിവച്ച് കൊലപ്പെടുത്തി

വൈകാശി ഉത്സവത്തോടനുബന്ധിച്ചുള്ള തിരക്ക് കാരണം ക്ഷേത്രത്തില്‍ പ്രത്യേക ദര്‍ശനത്തിനുള്ള ഫീസ് അധികൃതര്‍ ഒഴിവാക്കിയിരുന്നു. ഇത് ലംഘിച്ചാണ് സുരക്ഷാ ജീവനക്കാരും പൂജാരിയും ചേര്‍ന്ന് ഭക്തരില്‍ നിന്നും പണം ഈടാക്കിയത്.

News Malayalam 24x7
newsmalayalam.com