തനിഷ്കിലെ കവർച്ച; അറസ്റ്റിലായവരിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും

ഇവരുടെ പക്കൽനിന്ന് ആറ് കിലോ സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തു
തനിഷ്കിലെ കവർച്ച; അറസ്റ്റിലായവരിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും
Published on: 
Updated on: 

മധുരയിലെ തനിഷ്ക് ജ്വല്ലറി കവർച്ചയിൽ രണ്ട് പേർ അറസ്റ്റിൽ. കവർച്ചയുടെ ആസൂത്രകനെന്ന് പൊലീസ് സംശയിക്കുന്ന യൂട്യൂബർ നിശാന്തിൻ്റെ പിതാവ് സുരേഷ്, നിശാന്തിൻ്റെ പെൺസുഹൃത്തും ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറുമായ മീനാക്ഷി എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽനിന്ന് ആറ് കിലോ സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തു.

മധുരയിൽ പുതുതായി തുടങ്ങിയ തനിഷ്കിൻ്റെ ഷോറൂമിൽ നിന്നും ഏകദേശം 20 കിലോയോളം സ്വർണമാണ് നഷ്ടപ്പെട്ടത്. ഡിസ്പ്ലേ വിഭാഗത്തിലുണ്ടായിരുന്ന ആഭരണങ്ങളാണ് നഷ്ടമായത്. രാവിലെ ജോലിക്കെത്തിയ ജീവനക്കാരാണ് ജ്വല്ലറിയിൽ മോഷണം നടന്ന വിവരം അറിഞ്ഞത്. ഷോറൂമിൻ്റെ മുൻഭാഗത്ത് സുരക്ഷാ ജീവനക്കാരുണ്ടായിരുന്നെങ്കിലും കള്ളൻ ഷോറൂമിൻ്റെ പിൻഭാഗത്തു കൂടിയെത്തി വെൻ്റിലേറ്ററിലൂടെ അകത്ത് കടന്നതായാണ് സംശയം. കെട്ടിടത്തിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായിരുന്നില്ലെന്നും കള്ളന് കൂടുതൽ എളുപ്പമായി.

തനിഷ്കിലെ കവർച്ച; അറസ്റ്റിലായവരിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും
തെലങ്കാനയിൽ ഓൺലൈൻ ഡെലിവറി ജീവനക്കാര്‍ക്ക് സാമൂഹ്യ സുരക്ഷയും ഇന്‍ഷുറന്‍സും! പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി

നിലവിൽ മുഖ്യപ്രതി നിശാന്തിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാൾ രക്ഷപ്പെടാൻ ഉപയോഗിച്ച ഇരുചക്രവാഹനവും കണ്ടുപിടിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. മോഷണത്തിന് മുമ്പ് ഇയാൾ മൂന്നു തവണ ജ്വല്ലറിയിൽ എത്തിയതായും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.