ടിസിഎസ് കമ്പനിയിലെ ലൈംഗികാതിക്രമകേസ്; പ്രതിയായ നിദ ഖാന്‍ അറസ്റ്റില്‍

കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നാസിക് കോടതിയെ സമീപിച്ചിരുന്നെങ്കിലും, ഹര്‍ജി കോടതി തള്ളിയിരുന്നു.
ടിസിഎസ് കമ്പനിയിലെ ലൈംഗികാതിക്രമകേസ്; പ്രതിയായ നിദ ഖാന്‍ അറസ്റ്റില്‍
Published on
Updated on

മുംബൈ: മഹാരാഷ്ട്രയിലെ നാസിക് ടിസിഎസ് കമ്പനിയിലെ ലൈംഗിക അതിക്രമ കേസുകളില്‍ പ്രതിയായ നിദ ഖാന്‍ പൊലീസ് പിടിയില്‍. ടിസിഎസില്‍ ലൈംഗിക അതിക്രമത്തിനും, മതപരിവര്‍ത്തനത്തിനും നേതൃത്വം നല്‍കിയെന്നാരോപിച്ച് ടിസിഎസിലെ ചില ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.

കേസില്‍ ഇരുപത്തിയഞ്ച് ദിവസമായി ഒളിവിലായിരുന്ന നിദയെ ഛത്രപതി സംഭാജി നഗറില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചുവെന്നും, ലൈംഗിക അതിക്രമം നടത്തിയ പ്രതികളെ സഹായിച്ചുവെന്നുമാണ് നിദക്കെതിരെയുള്ള പരാതി. ഇക്കാര്യങ്ങളില്‍ പരാതി നല്‍കാനൊരുങ്ങിയ ജീവനക്കാരെ നിദ പിന്തിരിപ്പിച്ചെന്നും ആരോപണമുണ്ട്.

ടിസിഎസ് കമ്പനിയിലെ ലൈംഗികാതിക്രമകേസ്; പ്രതിയായ നിദ ഖാന്‍ അറസ്റ്റില്‍
ഛത്രപതി ശിവജിയുടെ പിൻഗാമി സംഭാജി ഛത്രപതി തെരഞ്ഞെടുപ്പ് ഗോദയിലേക്ക്; മഹാരാഷ്ട്ര സ്വരാജ്യ പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം

കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നാസിക് കോടതിയെ സമീപിച്ചിരുന്നെങ്കിലും, ഹര്‍ജി കോടതി തള്ളിയിരുന്നു. കൈസര്‍ കോളനിയിലെ നാരേഗാവ് ഭാഗത്തെ ഫ്‌ളാറ്റിലാണ് നിദാ ഖാന്‍ നാല് ദിവസമായി തങ്ങിയിരുന്നത്. രക്ഷിതാള്‍ക്കും സഹോദരനുമൊപ്പമായിരുന്നു ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്.

കഴിഞ്ഞ രണ്ട് ദിവസമായി ഫ്‌ളാറ്റ് നിരീക്ഷണത്തിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. നാസിക് എസ്‌ഐടിയും ഛത്രപതി സംഭാജിനഗര്‍ പൊലീസ് കമ്മീഷണറേറ്റും ക്രൈം ബ്രാഞ്ചും സംയുക്തമായാണ് നിദയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

News Malayalam 24x7
newsmalayalam.com