തെലങ്കാനയിലെ കെമിക്കല്‍ പ്ലാൻ്റിലുണ്ടായ പൊട്ടിത്തെറി; മരണസംഖ്യ 42 ആയി

സ്ഫോടനത്തിൻ്റെ ആഘാതത്തിൽ തകർന്ന മൂന്നുനില കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
Telangana Chemical Factory Blast Number Of Deaths Rises To 37
തെലങ്കാനയിൽ കെമിക്കല്‍ പ്ലാൻ്റിലുണ്ടായ പൊട്ടിത്തെറിയിൽ 42 പേർ മരിച്ചുSource: x/ South First
Published on

തെലങ്കാനയിൽ കെമിക്കല്‍ പ്ലാൻ്റിലുണ്ടായ പൊട്ടിത്തെറിയിൽ 42 പേർ മരിച്ചതായി റിപ്പോർട്ട്. തെലങ്കാനയിലെ പശമൈലാരം ഗ്രാമത്തിലെ സിഗാച്ചി കെമിക്കൽ ഇൻഡസ്ട്രിയിലാണ് കഴിഞ്ഞ ദിവസം റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ തകർന്ന മൂന്നുനില കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

മൈക്രോക്രിസ്റ്റലിൻ സെല്ലുലോസ് (എംസിസി) ഡ്രൈയിംഗ് യൂണിറ്റിലുണ്ടായ സ്ഫോടനത്തിൽ 35 ഓളം തൊഴിലാളികൾക്കാണ് പരിക്കേറ്റത്. 27 തൊഴിലാളികളെ ഇപ്പോഴും കാണാനില്ലെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. സംസ്ഥാന ദുരന്ത നിവാരണ സേന (SDRF), ഹൈദരാബാദ് ദുരന്ത നിവാരണ, ആസ്തി സംരക്ഷണ ഏജൻസി (HYDRAA), റവന്യൂ ഉദ്യോഗസ്ഥർ, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

കെമിക്കല്‍ പ്ലാൻ്റിൽ പണിയെടുക്കുന്നവരിൽ ഭൂരിഭാഗം പേരും ബിഹാർ, ഉത്തർപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. സ്ഫോടനം നടക്കുമ്പോൾ 108 തൊഴിലാളികൾ ഫാക്ടറിയിൽ ഉണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

Telangana Chemical Factory Blast Number Of Deaths Rises To 37
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! റെയിൽവേ ടിക്കറ്റ് നിരക്ക് വർധന ഇന്ന് മുതൽ

ഏകദേശം അഞ്ച് കിലോമീറ്റർ അകലെ വരെ സ്ഫോടന ശബ്ദം കേൾക്കാമായിരുന്നു. 15 ഫയർ എഞ്ചിനുകൾ ഉപയോഗിച്ചാണ് സ്ഥലത്തെ തീ അണച്ചത്. ചിലരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തതിനാൽ അവരുടെ ഡിഎൻഎ പരിശോധന നടത്താനാണ് അധികാരികൾ തീരുമാനിച്ചിട്ടുള്ളത്.

മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി ഇന്ന് അപകട സ്ഥലവും, പരിക്കേറ്റവരെയും സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. സ്ഫോടനത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ലെന്ന് ആരോഗ്യമന്ത്രി ദാമോദർ രാജ നരസിംഹ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പ്രഥമദൃഷ്ട്യാ റിയാക്ടർ സ്ഫോടനമല്ലെന്ന് പറഞ്ഞ തൊഴിൽ മന്ത്രി ജി. വിവേക് ​​എയർ ഡ്രയർ സിസ്റ്റത്തിലെ എന്തോ പ്രശ്നമാണ് സ്ഫോടനത്തിനും തീപിടുത്തത്തിനും കാരണമെന്ന് കരുതപ്പെടുന്നതായും കൂട്ടിച്ചേർത്തു.

ദുരന്ത കാരണം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ഒരു ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുണ്ട്.ചീഫ് സെക്രട്ടറി, സ്പെഷ്യൽ ചീഫ് സെക്രട്ടറി (ദുരന്തനിവാരണം), പ്രിൻസിപ്പൽ സെക്രട്ടറി (തൊഴിൽ), പ്രിൻസിപ്പൽ സെക്രട്ടറി (ആരോഗ്യം), അഡീഷണൽ ഡിജിപി (ഫയർ സർവീസസ്) എന്നിവരാണ് കമ്മിറ്റിയിലുള്ളത്. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശുപാർശകളും പാനൽ നൽകണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com