ഗ്യാനേഷ് കുമാറിന് പൂർണ പിന്തുണയുമായി കേന്ദ്രസർക്കാർ

ബംഗ്ലാദേശ് മാതൃകയിൽ രാജ്യത്ത് കലാപവും ഭരണമാറ്റവും ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് പ്രതിഷേധങ്ങൾക്ക് പിന്നിലെന്ന ആരോപണവുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് രംഗത്തെത്തി
ഗ്യാനേഷ് കുമാർ
ഗ്യാനേഷ് കുമാർ
Published on: 
Updated on: 

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ അദ്ദേഹത്തിന് പൂർണ പിന്തുണയുമായി കേന്ദ്രസർക്കാർ. ബംഗ്ലാദേശ് മാതൃകയിൽ രാജ്യത്ത് കലാപവും ഭരണമാറ്റവും ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് പ്രതിഷേധങ്ങൾക്ക് പിന്നിലെന്ന ആരോപണവുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് രംഗത്തെത്തി. അതേസമയം, പ്രതിഷേധങ്ങളിൽ ഐസ അധ്യക്ഷ നേഹ ബോറയ്ക്ക് അമിത പ്രാധാന്യം നൽകുന്നതിനെച്ചൊല്ലി കോൺഗ്രസിന്റെ യുവജന, വിദ്യാർഥി സംഘടനകൾക്കുള്ളിൽ ഭിന്നാഭിപ്രായങ്ങൾ ഉയരുന്നതായും റിപ്പോർട്ടുകളുണ്ട്.

അഭിജീത് ദിപ്കെയ്ക്കും ഇടതു വിദ്യാർഥി സംഘടനാ നേതാക്കൾക്കുമൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ ഭരണമാറ്റമാണ് ലക്ഷ്യമെന്ന് പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി. ഇതിന് പിന്നാലെ, ബംഗ്ലാദേശിലെ പ്രക്ഷോഭങ്ങളെക്കുറിച്ച് നേഹ ബോറ മുൻപ് നടത്തിയ പരാമർശങ്ങൾ ഉൾപ്പെട്ട പഴയ വിഡിയോയും ബിജെപി ചർച്ചയാക്കുന്നുണ്ട്. രാജ്യത്തെ യുവാക്കളെ അരാജക രാഷ്ട്രീയത്തിന്റെ ഉപകരണങ്ങളാക്കാൻ ശ്രമം നടക്കുന്നതായാണ് രാജ്‌നാഥ് സിങ്ങിന്റെ ആരോപണം.

ഗ്യാനേഷ് കുമാർ
"ജനാധിപത്യത്തെ അട്ടിമറിച്ച് ബംഗ്ലാദേശ് മാതൃകയിൽ ഭരണമാറ്റം കൊണ്ടുവരാൻ നീക്കം"; പ്രതിപക്ഷ പ്രതിഷേധങ്ങൾക്കെതിരെ രാജ്‌നാഥ് സിങ്

ബംഗ്ലാദേശിന്റെ മാതൃകയിൽ ഇന്ത്യയിലും ഭരണമാറ്റമാണ് പ്രതിഷേധക്കാരുടെ ലക്ഷ്യമെന്നും ഇതിനായി ബംഗ്ലാദേശിൽനിന്ന് പരിശീലനം ലഭിച്ചതായി അവർ പരസ്യമായി പറയുന്നുണ്ടെന്നും രാജ്‌നാഥ് സിങ് ആരോപിച്ചു. ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കുകയും രാജ്യത്ത് അശാന്തി സൃഷ്ടിക്കുകയുമാണ് പ്രതിഷേധക്കാരുടെ അജണ്ടയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യ സഖ്യത്തിന്‍റെ ഔദ്യോഗിക നേതൃത്വത്തിൽ സമരം നടക്കുന്നില്ലെങ്കിലും വിദ്യാർഥി-യുവജന പ്രതിഷേധം തുടരുകയാണ്. ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ എൻഎസ്‌യുഐ നടത്തിയ പ്രതിഷേധം ഒൻപത് മണിക്കൂറോളം നീണ്ടു. എൻഎസ്‌യുഐ നേതാവും മലയാളിയുമായ ആതിര ഉൾപ്പെടെയുള്ളവരെ മർദിച്ച പൊലീസുകാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം.

ഗ്യാനേഷ് കുമാർ
"വഴിയിലൂടെ നടന്നു പോയി, പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ല"; വിശദീകരണവുമായി ഇമ്രാൻഖാൻ്റെ അഭിഭാഷകൻ

എൻഎസ്‌യുഐ ദേശീയ അധ്യക്ഷൻ വിനോദ് ജാഖർ ഉൾപ്പെടെയുള്ളവരെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. റോഡിലിരുന്ന് പ്രതിഷേധിച്ച ആതിരയടക്കമുള്ളവരെ പുലർച്ചെ നാലുമണിയോടെ അറസ്റ്റ് ചെയ്ത് നീക്കി. ജെബി മേത്തർ എംപി, സിപിഐ നേതാവ് ആനി രാജ തുടങ്ങിയവരും എൻഎസ്‌യുഐ പ്രവർത്തകർക്ക് പിന്തുണയുമായി രംഗത്തെത്തി.

പ്രതിഷേധവുമായി ബന്ധപ്പെട്ട പരിപാടികളിൽ നേഹ ബോറയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിൽ യൂത്ത് കോൺഗ്രസിലെയും എൻഎസ്‌യുഐയിലെയും ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സുപ്രീംകോടതിയിലേക്കുള്ള മാർച്ചിൽ നേഹയെ ഒപ്പം കൂട്ടിയതും ചായസൽക്കാരത്തിന് ശേഷം സംസാരിക്കാൻ ക്ഷണിച്ചതുമാണ് ചില നേതാക്കളുടെ വിയോജിപ്പിന് കാരണമായത്.

എഐസിസി ആസ്ഥാനത്ത് കഴിഞ്ഞ ദിവസം യുവ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിഷയം ചർച്ചയായതായാണ് വിവരം. പ്രശസ്തി തേടുന്നതിലാണ് താൽപര്യമെങ്കിൽ അവർ തെറ്റായ പാർട്ടിയിലാണെന്നായിരുന്നു നേതാക്കളോടുള്ള രാഹുൽ ഗാന്ധിയുടെ മറുപടിയെന്നാണ് റിപ്പോർട്ട്.

ഗ്യാനേഷ് കുമാർ
നവംബർ 1 മുതൽ വിളിക്കുന്നയാളുടെ പേരും ഫോണിൽ തെളിയും; പുതിയ സംവിധാനം 4ജി, 5ജി നെറ്റ്‌വർക്കുകളിൽ

അതേസമയം, മറ്റു വിദ്യാർഥി സംഘടനകളെയും പ്രസ്ഥാനങ്ങളെയും പ്രതിപക്ഷ പ്രതിഷേധങ്ങളിലേക്ക് അടുപ്പിക്കാൻ നേഹ ബോറയ്ക്ക് നൽകിയ പ്രാധാന്യം സഹായിച്ചെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തൽ.

News Malayalam 24x7
newsmalayalam.com