"വഴിയിലൂടെ നടന്നു പോയി, പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ല"; വിശദീകരണവുമായി ഇമ്രാൻഖാൻ്റെ അഭിഭാഷകൻ

മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തു എന്ന ആരോപണം നിഷേധിച്ച് ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ്റെ അഭിഭാഷകർ.
Actor's lawyer offers clarification that Imran Khan did not participate in the protest
ഇമ്രാൻഖാൻ പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ലെന്ന വിശദീകരണവുമായി നടൻ്റെ അഭിഭാഷകൻ
Published on: 
Updated on: 

മുംബൈ: ആഗസ്റ്റ് ക്രാന്തി മൈതാനിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധത്തിൽ ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ പങ്കെടുത്തു എന്ന ആരോപണം നിഷേധിച്ച് നടൻ്റെ അഭിഭാഷകർ രംഗത്ത്. പ്രക്ഷോഭത്തിൽ താരം പങ്കെടുത്തിട്ടില്ലെന്നും ആ വഴിയിലൂടെ കടന്നുപോവുക മാത്രമാണ് ചെയ്തതെന്നുമാണ് അഭിഭാഷകരുടെ വിശദീകരണം.

നാനാ ചൗക്കിലൂടെ യാത്ര ചെയ്യുകയായിരുന്ന ഇമ്രാൻ ഖാനെ പൊലീസ് ബാരിക്കേഡുകൾ തടയുകയും മാധ്യമപ്രവർത്തകർ സമീപിക്കുകയുമാണ് ഉണ്ടായതെന്നും അഭിഭാഷകൻ വ്യക്തമാക്കി. അന്നത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

Actor's lawyer offers clarification that Imran Khan did not participate in the protest
ഭർത്താവിന് പരസ്ത്രീ ബന്ധം, ചോദ്യം ചെയ്തതിന് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവിനെതിരെ പരാതി നൽകി ഉത്തരാഖണ്ഡ് മന്ത്രി

ഒക്ടോബർ 10ന് നടന്ന പ്രതിഷേധത്തിനിടെ കസ്റ്റഡിയിൽ എടുത്ത ഇമ്രാൻ ഖാനെതിരെ പൊലീസ് കേസെടുത്തിരുന്നു. കൂടാതെ ഒക്ടോബർ 28-നകം രാജ്യം വിടണമെന്ന് കാട്ടി ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസിന്‍റെ നോട്ടീസും നടന് ലഭിച്ചിട്ടുണ്ട്. യുഎസ് പൗരനും ഒസിഐ കാർഡ് ഉടമയുമായ ഇമ്രാൻ ഖാൻ്റെ രാഷ്ട്രീയ ഇടപെടലുകൾ ചൂണ്ടിക്കാട്ടി ബിജെപി നേതാവ് കിരിത് സോമയ്യ പരാതി നൽകിയതിനെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്.

അനുമതിയില്ലാതെ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന് ആരോപിച്ചാണ് ഇമ്രാൻ ഖാനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വിദേശ പൗരന്മാർ ഇന്ത്യയിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നത് ചട്ടങ്ങളുടെ ലംഘനമാണെന്ന് മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി യോഗേഷ് കദം വ്യക്തമാക്കി.

Actor's lawyer offers clarification that Imran Khan did not participate in the protest
ഡൽഹി പൊലീസ് നടപടിയിൽ പ്രതിഷേധിച്ച ആതിര ഉൾപ്പടെ എൻഎസ്‌യുഐ പ്രവർത്തകർ കസ്റ്റഡിയിൽ; സെൻട്രൽ പാർക്കിൽ ഇന്ന് തിരംഗ മാർച്ച് നടത്താൻ സിജെപി
News Malayalam 24x7
newsmalayalam.com